കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെന്ന സങ്കല്‍പ്പം മുമ്പ് ഇല്ലായിരുന്നുവെന്ന് സെയ്ഫ് അലി ഖാന്‍, വിവാദം, സോഷ്യല്‍ മീഡിയ ട്രോള്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ വീണ്ടും വിവാദത്തില്‍. പുതിയ ചിത്രം താനാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ ഇന്ത്യയെന്ന സങ്കല്‍പ്പം മുമ്പില്ലെന്ന് സെയ്ഫിന്റെ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്. താനാജിയെ കുറിച്ച് പറയുമ്പോള്‍, അതിലുള്ള കാര്യങ്ങള്‍ ചരിത്രമാണെന്ന് പറയാനാവില്ല. ബ്രിട്ടീഷുമാര്‍ നമ്മുടെ രാജ്യത്ത് എത്തുന്നത്‌
വരെ ഇന്ത്യയെന്ന സങ്കല്‍പ്പം നമുക്കില്ലായിരുന്നുവെന്നും സെയ്ഫ് പറഞ്ഞു.

1

അതേസമയം ചരിത്രം നന്നായി അറിയാമെന്ന സെയ്ഫിന്റെ പ്രസ്താവനയെയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. താനാജി എന്ന ചിത്രത്തില്‍ ചരിത്രത്തെ മാറ്റിയത് ഞാനൊരിക്കലും എതിര്‍ത്തിട്ടില്ല. ചില കാരണങ്ങള്‍ കൊണ്ട് എനിക്ക് ഒരു നിലപാട് എടുക്കാന്‍ സാധിച്ചില്ല. അടുത്ത തവണ അതിന് സാധിച്ചേക്കും. ആ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയ്യാന്‍ ഞാന്‍ വല്ലാത്തൊരു തരം ആവേശത്തിലായിരുന്നു. എന്നാല്‍ ഇത് ചരിത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് ചരിത്രമാണെന്ന് അംഗീകരിക്കാനാവില്ല. എനിക്ക് ചരിത്രത്തെ കുറിച്ച് നന്നായി അറിയാമെന്നും സെയ്ഫ് പറഞ്ഞു.

ഇന്ത്യയെന്ന സങ്കല്‍പ്പം ബ്രിട്ടീഷുകാര്‍ രാജ്യത്ത് എത്തുന്നത്‌ വരെ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതിനെ കുറിച്ച് ഉച്ചത്തില്‍ തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നും സെയ്ഫ് പറഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനി 1600ല്‍ സ്ഥാപിതമായിട്ടുണ്ടെന്നും, കൊളംമ്പസ് ഇന്ത്യ കണ്ടുപിടിക്കാന്‍ 1492ല്‍ പോയിട്ടുണ്ടെന്നും, ഇന്ത്യന്‍ മഹാസമുദ്രം എന്ന പേര് 1515 മുതല്‍ ഉണ്ടെന്നും സെയ്ഫിന് അറിയില്ലായിരുന്നോ എന്നാണ് ഒരു ചോദ്യം.

സെയ്ഫ് പറഞ്ഞത് ശരിയാണെന്നും കൊളംമ്പസ് പാകിസ്താന്‍ കണ്ടുപിടിക്കാനാണ് ഇറങ്ങിയതെന്നും, 1400 വര്‍ഷത്തോളം പഴക്കമുണ്ട് പാകിസ്താനെന്നും, ഇന്ത്യ ചരിത്ര പുസ്തകം തിരുത്തിയെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നത് പോലെയുണ്ടെന്നാണ് മറ്റൊരു പരിഹാസം. അതേസമയം സെയ്ഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. താനാജി എന്ന ചിത്രം ഛത്രപതി ശിവജിയുടെ സൈന്യവും മുഗളന്‍മാരും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ്. കൊണ്ടാന കോട്ടയ്ക്ക് വേണ്ടിയുള്ള പോരാട്ടമായിട്ടാണ് ഇത് അറിയപ്പെടുന്നത്.

സിഎഎ പ്രക്ഷോഭകര്‍ക്ക് മാനസിക രോഗം.... നല്ല ചികിത്സ വേണം, യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെസിഎഎ പ്രക്ഷോഭകര്‍ക്ക് മാനസിക രോഗം.... നല്ല ചികിത്സ വേണം, യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ

English summary
dont think there was a concept of india till the british gave it one says saif ali khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X