കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണത്തിന്‍റെ കൂടെ ഇനി ഉള്ളി വേണ്ടെന്ന് ഷെയ്ഖ് ഹസീന... കാരണം ഇന്ത്യ മാത്രം, ഒപ്പം ഉപദേശവും

Google Oneindia Malayalam News

ദില്ലി: കാലവര്‍ഷത്തില്‍ ഉള്ളി കൃഷി നശിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ബംഗ്ലാദേശിനെയും ബാധിക്കുന്നു.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ
അടുക്കളയെ പോലും അത് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം വീട്ടിലെ ഭക്ഷണത്തില്‍ ഉള്ളി ഉപയോഗിക്കേണ്ടെന്ന് താന്‍ പാചകക്കാരനോട് പറഞ്ഞെന്നാണ് ഹസീന വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഉള്ളി കയറ്റുമതി പെട്ടെന്ന് നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ബംഗ്ലാദേശികള്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ഹസീന പറഞ്ഞു.

 എന്തൊരു മോശം പ്രസംഗം, സ്വയം നാണക്കേട് ഉണ്ടാക്കുന്നു, ഇമ്രാന്‍ ഖാനെതിരെ സെവാഗും ഗാംഗുലിയും!! എന്തൊരു മോശം പ്രസംഗം, സ്വയം നാണക്കേട് ഉണ്ടാക്കുന്നു, ഇമ്രാന്‍ ഖാനെതിരെ സെവാഗും ഗാംഗുലിയും!!

എന്തുകൊണ്ടാണ് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിര്‍ത്തിയതെന്ന് അറിയില്ല. പക്ഷേ അതിനെ ഞാന്‍ മറികടന്നത്, വീട്ടിലെ ഉള്ളിയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കി കൊണ്ടാണ്. ഇന്ത്യ മുന്‍കൂട്ടി അറിയിക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വേണ്ട നടപടികള്‍ താന്‍ എടുക്കുമായിരുന്നു. ഭാവിയില്‍ അത്തരം നിരോധനങ്ങള്‍ വരുമ്പോള്‍ ഇന്ത്യ നേരത്തെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

1

അതേസമയം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്താണ് ഹസീന ഉള്ളി പ്രതിസന്ധി കുറിച്ച് പറഞ്ഞത്. വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും വേദിയിലുണ്ടായിരുന്നു. ഉള്ളി കൃഷി നശിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍, വലിയ വിലക്കയറ്റം ഉള്ളിക്കുണ്ടായിരുന്നു. ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇതിന്. മൊത്ത, ചില്ലറ വില്‍പ്പനക്കാര്‍ക്കും പ്രത്യേകം നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് കമ്മ്യൂണിറ്റിക്ക് ബംഗ്ലാദേശില്‍ വലിയ സാധ്യതയാണ് ഉള്ളത്. അവരെ സ്വാഗതം ചെയ്യുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ദക്ഷിണേഷ്യയില്‍ ഏറ്റവും ലിബറലായിട്ടുള്ള വിപണിയാണ് ബംഗ്ലാദേശില്‍ ഉള്ളത്. ഇന്ത്യയുമായി വലിയ ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്. ഇന്ത്യ, ചൈന, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കിടയില്‍ നാല് ബില്യണിന്റെ വലിയൊരു വിപണിയുണ്ടെന്നും ഹസീന വ്യക്തമാക്കി.

English summary
dont use onion in food sheikh haseena told her cook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X