ബിജെപി ജയിച്ചാല്‍ ഹിന്ദു മുഖ്യമന്ത്രി - പിഡിപി എംഎല്‍എയുടെ താക്കീത്
ശ്രീനഗര്‍: ബി ജെ പി ജയിച്ചാല്‍ ഹിന്ദു മുഖ്യമന്ത്രിയെയാകും സംസ്ഥാനത്തിന് കിട്ടുകയെന്നും അതുകൊണ്ട് ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്നും എം എല്‍ എയുടെ താക്കീത്. പി ഡി പി എം എല്‍ എ പീര്‍ മന്‍സൂറാണ് വിവാദമായ ഈ പ്രസ്താവന നടത്തിയത്. ജമ്മു കാശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടിയാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി. നവംബര്‍ 25 നാണ് ജമ്മു കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ്.
തെക്കന്‍ കാശ്മീരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്‍സൂര്‍. ബി ജെ പിക്ക് വോട്ട് ചെയ്താല്‍ അത് കാശ്മീരിന് ശാപമാകും. ജമ്മു കാശ്മീരില്‍ ഹിന്ദു മുഖ്യമന്ത്രിയെ മുന്നോട്ടു വെക്കുന്ന പാര്‍ട്ടിക്ക് ആരും വോട്ട് ചെയ്യരുത്. മന്‍സൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്തവനയാണ് പി ഡി പി എം എല്‍ എ നടത്തിയതെന്നാണ് ബി ജെ പിയുടെ പരാതി. വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഇത്തരം പ്രസ്താവനകള്‍ ദോഷം ചെയ്യും. ബി ജെ പി വക്താവ് ഖാലിദ് ജഹാംഗീര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
അതേ സമയം എം എല്‍ എയുടെ പ്രസ്താവനയെ പിന്തുണയ്ക്കാന്‍ പി ഡി പി ചീഫ് മെഹ്ബുബ മുഫ്തി വിസമ്മതിച്ചു. ആരാണ് ഇത് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല - അവര്‍ പറഞ്ഞു. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഷാന്‍ഗസില്‍ നിന്നുളള എം എല്‍ എയാണ് പീര്‍ മന്‍സൂര്‍. ഇത്തവണയും ഇയാള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications