കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: കൊറോണ വൈറസ് ഭീതി ലോകത്തെ കീഴ്‌പ്പെടുത്തിയിരിക്കെ ഒട്ടേറെ അപ്രതീക്ഷിത കാര്യങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് പ്രതീക്ഷിക്കുന്ന ചിലരുണ്ട്. എല്ലാം വരാന്‍ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും വന്‍കിട രാജ്യങ്ങളെല്ലാം ഭീതിയിലായതും മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതും മരുന്നുകള്‍ ഫലിക്കാത്തതുമെല്ലാം ദുരന്ത സൂചനയാണെന്ന് ഇവര്‍ കരുതുന്നു.

Recommended Video

cmsvideo
കശ്മീരില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ | Oneindia Malayalam

ഇതുമായി ബന്ധപ്പെട്ട പല പ്രചാരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. അതിനിടെയാണ് ലോകം അവസാനിക്കാന്‍ പോകുന്നുവെന്ന് പ്രചാരണം. കശ്മീര്‍ കഴിഞ്ഞദിവസം അസാധാരണമായ ചില സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊറോണയും ലോകവസാനവും

കൊറോണയും ലോകവസാനവും

കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമായി മാസങ്ങളായി അടച്ചിടപ്പെട്ടിരുന്ന കശ്മീര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്നത്. അതിനിടെയാണ് കൊറോണ രോഗം വ്യാപിക്കുന്നത്. ഇന്ന് മരണം കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെയാണ് ലോകവസാന ഭീതി.

അര്‍ധരാത്രി കൂട്ടബാങ്ക്

അര്‍ധരാത്രി കൂട്ടബാങ്ക്

കശ്മീര്‍ താഴ്‌വരയിലാണ് ലോകവസാന ഭീതിയില്‍ ജനങ്ങള്‍ കഴിയുന്നത്. ചില ദുഃസൂചനകള്‍ കണ്ടുവെന്നും ലോകം അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളാണിതെന്നും കശ്മീര്‍ പ്രചാരണം നടക്കുന്നുണ്ട്. ജനങ്ങള്‍ കൂട്ടത്തോടെ കഴിഞ്ഞ അര്‍ധ രാത്രി കൂട്ട ബാങ്ക് വിളി നടത്തി.

ഉദ്യോഗസ്ഥരും ആശങ്കയിലായി

ഉദ്യോഗസ്ഥരും ആശങ്കയിലായി

ശ്രീനഗര്‍ സിറ്റി, സമീപ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ കൂട്ട ബാങ്ക് വിളിച്ചു. സാധാരണ അഞ്ച് നേരം നമസ്‌കരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ബാങ്ക് വിളിക്കാറ്. അര്‍ധരാത്രി എല്ലാവരും ചേര്‍ന്ന് ബാങ്ക് വിളിച്ചത് ഏറെ പരിഭ്രാന്തി പരത്തി. മേഖലയില്‍ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയായി.

ദജ്ജാല്‍ പ്രത്യക്ഷപ്പെട്ടു

ദജ്ജാല്‍ പ്രത്യക്ഷപ്പെട്ടു

ലോകം അവസാനിക്കുന്ന വേളയില്‍ വരുമെന്ന് സെമറ്റിക് മതക്കാര്‍ വിശ്വസിക്കുന്ന ദജ്ജാല്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. ആകാശത്ത് നിന്ന് ദജ്ജാല്‍ ഇറങ്ങി വരുന്നുവെന്നായിരുന്നു പ്രചാരണം. ഇത് കണ്ടുവെന്നും ചിലര്‍ തട്ടിവിട്ടു. ഇതോടെ സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ കരച്ചിലും നിലവിളിയും ആരംഭിച്ചു.

ആകാശത്ത് പ്രവാചകന്റെ പേര്

ആകാശത്ത് പ്രവാചകന്റെ പേര്

ആകാശത്ത് പ്രവാചകന്റെ പേര് എഴുതിവച്ചിരിക്കുന്നത് കണ്ടുവെന്നും പ്രചാണമുണ്ടായി. കാര്യമറിയാതെ എല്ലാ പ്രചാരണങ്ങളും ജനങ്ങള്‍ വിശ്വസിക്കുന്നതാണ് സാഹചര്യം. പലര്‍ക്കും എന്താണ് നടക്കുന്നതെന്ന് വ്യക്തമായില്ല. താഴ്‌വരയില്‍ ആരും ഉറങ്ങിയില്ല. എല്ലാവരും റോഡിലിങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് പരസ്പരം ചോദിച്ചു.

 പോലീസുമായി സംഘര്‍ഷം

പോലീസുമായി സംഘര്‍ഷം

അതേസമയം, ആള്‍ക്കൂട്ടം റോഡിലിറങ്ങിയതോടെ നിയന്ത്രിക്കാന്‍ പോലീസ് എത്തി. ഇതോടെ ബദ്ഗാമിലെ ചാരി ശരീഫില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തു. പോലീസ് ജനങ്ങളെ പിരിച്ചുവിടാന്‍ ശ്രമിച്ചതാണ് ബഹളത്തിന് കാരണമായത്. എന്താണ് ജനങ്ങള്‍ കൂട്ടത്തോടെ അര്‍ധരാത്രി പുറത്തിറങ്ങാന്‍ കാരണം എന്ന് ആദ്യം പോലീസിനും മനസിലായില്ല.

 കാരണം ഛിന്നഗ്രഹ വാര്‍ത്ത

കാരണം ഛിന്നഗ്രഹ വാര്‍ത്ത

ലോകവസാന ഭീതിക്ക് കശ്മീരില്‍ ആദ്യം കാരണമായത് ഒരു വാര്‍ത്തയാണ്. 2020 മാര്‍ച്ച് 26ന് ഭൂമിക്ക് അടുത്തുകൂടെ ഒരു ഛിന്നഗ്രഹം കടന്നു പോകുന്നുവെന്നാണ് വാര്‍ത്ത. ഇതാണ് ഒട്ടേറെ കിംവദന്തികള്‍ക്കും തോന്നലുകള്‍ക്കും ഇടയാക്കിയത്. പിന്നീട് പല പ്രചാരണങ്ങളുമുണ്ടായി.

 ലോകവസാനം വ്യാഴാഴ്ച

ലോകവസാനം വ്യാഴാഴ്ച

നാസ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഛിന്നഗ്രഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ചയാണ് ഇത് സംഭവിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകവസാനം വ്യാഴാഴ്ചയാണ് സംഭവിക്കുകയെന്ന് കശ്മീരില്‍ പൊതുവെ പ്രചാരണമുണ്ട്. ഇത് രണ്ടുകൂടി ചേര്‍ത്ത് വായിച്ചപ്പോഴാണ് ലോകം അവസാനിക്കുന്നുവെന്ന പ്രചാരണം ശക്തിപ്പെട്ടത്.

കൊറോയില്‍ ആദ്യ മരണം

കൊറോയില്‍ ആദ്യ മരണം

അതേസമയം, കൊറോണ വൈറസ് രോഗം ബാധിച്ച് കശ്മീരില്‍ ഒരാള്‍ മരിച്ചു. ഇയാളുമായി ബന്ധമുള്ള നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ കശ്മീര്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം 15 ആയി ഉയര്‍ന്നു. കശ്മീരില്‍ കടുത്ത നിയന്ത്രണമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.

ഇറ്റലിയും സ്‌പെയിനും

ഇറ്റലിയും സ്‌പെയിനും

ലോകം കൊറോണ പേടിയില്‍ ഇരിക്കെയാണ് കശ്മീരിലെ മാറ്റങ്ങള്‍. ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ഇന്ന് കൂടുതല്‍ വേട്ടയാടുന്നത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്. ഇറ്റലിയിലാണ് കൂടുതല്‍ മരണങ്ങള്‍. പിന്നെ സ്‌പെയിനിലും.

 അമേരിക്കയം ഭീതിയില്‍

അമേരിക്കയം ഭീതിയില്‍

ഇതുവരെ കൊറോണ ബാധിച്ച് ലോകത്ത് മരിച്ചത് 21200 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2000 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണം 7500 കടന്നു. ഇവിടെ 24 മണിക്കൂറില്‍ 600ലധികം പേരാണ് മരിക്കുന്നത്. സ്‌പെയിനില്‍ 3700 ആയി മരണം. ഇറാനില്‍ 2000 കവിഞ്ഞു. അമേരിക്കയില്‍ കൊറോണ വ്യാപിക്കുകയാണ്. കഴിഞ്ഞദിവസം മാത്രം ഇവിടെ 10000 പേര്‍ക്ക ്‌രോഗം സ്ഥിരീകരിച്ചു.

English summary
Doomsday rumour in Kashmir; late-night 'Azaan' in Srinagar stirs panic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X