കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് ആര്? മോദി പ്രവര്‍ത്തകരോട് പറയുന്നു... ഭൂരിപക്ഷം ലഭിച്ചാലും

Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. പ്രാദേശിക പാര്‍ട്ടികള്‍ അരങ്ങുവാഴുന്ന തമിഴകം ആര്‍ക്കൊപ്പം നില്‍ക്കും. കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ അതോ മൂന്നാം മുന്നണിക്കൊപ്പമോ? രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഈ ചോദ്യം ശക്തമായിട്ടുണ്ട്.

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി ടെലികോണ്‍ഫറന്‍സ് വഴി സംസാരിച്ചു. ബിജെപി സഖ്യരൂപീകരണ വിഷയത്തില്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി. രജിനികാന്തിന്റെ പാര്‍ട്ടി ബിജെപിക്കൊപ്പം നിന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രവര്‍ത്തകരുമായുള്ള മോദിയുടെ സംവദിക്കല്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നിലപാടാണ് സഖ്യരൂപീകരണ വിഷയത്തില്‍ ബിജെപി എടുത്തിരിക്കുന്നതെന്ന മോദി പറഞ്ഞു....

ബിജെപി തയ്യാര്‍

ബിജെപി തയ്യാര്‍

തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ബിജെപി തയ്യാറാണെന്ന് മോദി പറയുന്നു. ഏത് പാര്‍ട്ടി സന്നദ്ധത പ്രകടിപ്പിച്ചാലും ബിജെപി സ്വീകരിക്കും. സഖ്യരൂപീകരണ വിഷയത്തില്‍ വാജ്‌പേയിയുടെ നിലപാടാണ് ബിജെപി പിന്തുടരുന്നതെന്നും പ്രവര്‍ത്തകരുടെ യോഗത്തില്‍ മോദി പറഞ്ഞു.

ആരാണ് കൂടെ

ആരാണ് കൂടെ

ഡിഎംകെ, എഐഎഡിഎംകെ എന്നീ കക്ഷികളാണ് തമിഴ്‌നാട്ടിലെ പ്രധാനികള്‍. എന്നാല്‍ ചെറുപാര്‍ട്ടികള്‍ ഇത്തവണ സജീവമായിട്ടുണ്ട്. രജനികാന്തിന്റെയും കമല്‍ഹാസന്റെയും പാര്‍ട്ടികള്‍ക്ക് ആദ്യ തിരഞ്ഞെടുപ്പാണിത്. ഈ സാഹചര്യത്തില്‍ ആരാണ് ബിജെപിക്കൊപ്പമുണ്ടാകുക. എഐഎഡിഎംകെ ബിജെപിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന രീതി മുമ്പും സ്വീകരിച്ചിട്ടുണ്ട്.

വാഗ്ദാനം ഇങ്ങനെ

വാഗ്ദാനം ഇങ്ങനെ

സഖ്യകക്ഷികള്‍ക്ക് മതിയായ പരിഗണന ബിജെപി നല്‍കുമെന്ന് മോദി പറഞ്ഞു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാലും ബിജെപി സഖ്യകക്ഷികളെ പരിഗണിക്കും. എല്ലാ പാര്‍ട്ടികള്‍ക്കും ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നിര്‍ബന്ധിച്ച് ആരെയും സഖ്യത്തിലെടുക്കില്ല. എല്ലാവര്‍ക്കും വരാമെന്നും മോദി പറഞ്ഞു.

ഡിഎംകെ ഇല്ല

ഡിഎംകെ ഇല്ല

ഡിഎംകെ കോണ്‍ഗ്രസിനൊപ്പമേ നില്‍ക്കു. എഐഎഡിഎംകെയാണ് ബിജെപിക്കൊപ്പം നില്‍ക്കാന്‍ സാധ്യത. എന്നാല്‍ സംവരണ ബില്ലിന്റെ വിഷയത്തില്‍ ബിജെപിക്കെതിരെ നിലപാട് എടുത്തിരിക്കുകയാണ് പാര്‍ട്ടി. എന്നാല്‍ ജയലളിതയുടെ കാലത്തെ പോലെ ശക്തരല്ല എഐഎഡിഎംകെ. അവര്‍ വ്യത്യസ്ത ചേരികളായി തിരിഞ്ഞിരിക്കുന്നു.

കഴിഞ്ഞതവണ സംഭവിച്ചത്

കഴിഞ്ഞതവണ സംഭവിച്ചത്

39 ലോക്‌സഭാ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍. ഇതില്‍ ഡിഎംകെക്ക് ഒരു സീറ്റുപോലും കഴിഞ്ഞതവണ നേടാന്‍ സാധിച്ചില്ല. 37 സീറ്റുകള്‍ എഐഎഡിഎംകെ നേടി. ബിജെപിക്കും പിഎംകെയ്ക്കും ഓരോ സീറ്റുകള്‍ ഉണ്ട്. ഇത്തവണ സഖ്യമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. ഉത്തരേന്ത്യയില്‍ കാലിടറിയ ബിജെപി ദക്ഷിണേന്ത്യയില്‍ നിന്ന് പകരം സീറ്റുകള്‍ പിടിക്കാനാണ് ശ്രമിക്കുന്നത്.

16കാരിയുടെ തല വെട്ടിയെടുത്തു; മാറില്‍ ആഴത്തില്‍ മുറിവ്, മുഖം ആസിഡ് ഒഴിച്ച വികൃതമാക്കി, ജനം തെരുവില്‍16കാരിയുടെ തല വെട്ടിയെടുത്തു; മാറില്‍ ആഴത്തില്‍ മുറിവ്, മുഖം ആസിഡ് ഒഴിച്ച വികൃതമാക്കി, ജനം തെരുവില്‍

English summary
Door open for alliances with Tamil Nadu's political parties: PM Narendra Modi to BJP workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X