കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക് സർക്കാരിന്റെ പ്രഭാഷണത്തിന് ആകാശവാണിയിൽ വിലക്ക്!!! ഉള്ളടക്കത്തിൽ ചിലർക്ക് കല്ലുകടി!!!

ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സന്ദേശമാണ് ഭേദഗതി വരുത്തി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാൻ ദൂരദർശനും ആകാശവാണി വിസമ്മതിച്ചു. ദൂരദര്‍ശനും, ഓള്‍ ഇന്ത്യ റേഡിയോക്കുമെതിരെ സിപിഎം കടുത്ത പ്രതിഷേധമറിയിച്ചിട്ടുണ്ട്. മാണിക് സർക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിഷേധിച്ചതെന്ന് സിപിഎം അഭിപ്രായപ്പെട്ടു. ദൂരദർശനും പ്രസാർ ഭാരതിയും ആർഎസ്​എസിന്റെയോ​​ ബിജെപിയുടെയോ​ സ്വകാര്യ സ്വത്തല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു.ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി അടക്കമുള്ള പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

manik sarkar

ആഗസ്റ്റ്​ 15ന്​ സംപ്രേഷണം ചെയ്യുന്നതിനായി ​ 12നു തന്നെ മാണിക്​ സർക്കാരിന്റെ ​ പ്രസഗം ദൂരദർശനും എഐആറും റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി 7 മണിയോടെ പ്രസംഗം സംപ്രേഷണം ചെയ്യാനാകില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഭേദഗതി വരുത്തിയാലേ സംപ്രേഷണം ചെയ്യൂ എന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ നിലപാട്. സ്വാതന്ത്ര്യദിനത്തിന്റെ പവിത്രത പ്രകീര്‍ത്തിക്കുന്ന പരമാര്‍ശങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഭാഷണത്തില്‍ എഐആര്‍ ഭേദഗതി ആവശ്യപ്പെട്ടത്.

ഏകാതിപത്യ നിലപാട്

ഏകാതിപത്യ നിലപാട്

ദൂരദർശനും പ്രസാർ ഭാരതിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ രംഗത്തെത്തിട്ടുണ്ട്.ജനാധിപത്യവിരുദ്ധവും ഏകാതിപത്യവും അസഹിഷ്​ണുതാപരവുമായ നടപടിയാണ്​​ ദൂരദർശന്റേയും പ്രസാർ ഭാരതിയുടേതുമെന്ന് മാണിക് സർക്കാർ വിമർശിച്ചു.​

പ്രസംഗത്തിന്റെ ഉള്ളടക്കം

പ്രസംഗത്തിന്റെ ഉള്ളടക്കം

രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണതയെ വിമര്‍ശിക്കുന്നതായിരുന്നു മാണിക് സർക്കാരിന്റെ പ്രസംഗം. ‘നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സവിശേഷതയുള്ള രാജ്യമാണ് ഇന്ത്യ. മതനിരപേക്ഷതയാണ് രാജ്യത്ത് ഐക്യം നിലനിര്‍ത്തുന്നത്. എന്നാല്‍, ഇവയെല്ലാം കടുത്ത ഭീഷണി നേരിടുകയാണെന്നും, വര്‍ഗീയതയുടെ പേരിലുള്ള വിഭാഗീയതയാണ് രാജ്യത്ത് ശക്തിപെടുന്നതെന്നുമായിരുന്നു' അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം.എന്നാൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താനാണ് പ്രസാർ ഭാരതിയും ദൂരദർശനം ആവശ്യപ്പെട്ടത്

പ്രസംഗം സംപ്രേഷണം ചെയ്താൽ

പ്രസംഗം സംപ്രേഷണം ചെയ്താൽ

മാണിക് സർക്കാരിന്റെ പ്രസംഗത്തിൽ ഉള്ളടക്കത്തിലുണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് മാറ്റം വരുത്താൻ പ്രസാർ ഭാരതി ആവശ്യപ്പെട്ടത്. ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം സംപ്രേഷണം ചെയ്യുന്നവർക്കാണ്.

ജനാധിപത്യവിരുദ്ധം

ജനാധിപത്യവിരുദ്ധം

പ്രസാർ ഭാരതിയുടേയും ദൂരദർശന്റേയും അഭിപ്രായം മാണിക് സർക്കാർ മുഖവിലക്കെടുത്തില്ല. ദൂരദർശന്റെയും പ്രസാർഭാരതിയുടെയും നടപടി ജനാധിപത്യവിരുദ്ധവും അസഹിഷ്​ണുതാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

 എതിർപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ

എതിർപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ

പ്രഭാഷണത്തിന്റെ സംപ്രേഷണം തടഞ്ഞത് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നും, വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തെയും പ്രസാര്‍ ഭരതിയെയും മോദി സര്‍ക്കാര്‍ കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

വിശദീകരണവുമായി പ്രസാർ ഭാരതി

വിശദീകരണവുമായി പ്രസാർ ഭാരതി

സംഭവത്തിൽ വിശദീകരണവുമായി പ്രസാർ ഭാരതി രംഗത്തെത്തിയിട്ടുണ്ട്. ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ വാദം.

English summary
The Left Front government in Tripura and Prasar Bharati clashed on Tuesday after Doordarshan and All India Radio refused to broadcast the customary Independence Day address of Tripura chief minister Manik Sarkar, advising him to "reshape" the speech after it was recorded by the chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X