കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂരദര്‍ശന്‍ ഇനി പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകര്‍ക്കുമുന്നില്‍

  • By Sruthi K M
Google Oneindia Malayalam News

ന്യൂഡെല്‍ഹി:ദൂരദര്‍ശന്‍ പുതിയ രൂപത്തിലും ഭാവത്തിലും ഇനി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. രാജ്യത്തിന്റെ സ്വന്തം ചാനലായി മാറാന്‍ ഒരുങ്ങുകയാണ് ദൂരദര്‍ശന്‍.
പര്‍പ്പിളും പിങ്ക് നിറത്തിലുമാണ് ദൂരദര്‍ശന്‍ ഇനി പ്രത്യക്ഷപ്പെടുക. വളരെ ആകര്‍ഷണീയമായ രൂപത്തിലാവും പ്രേക്ഷകര്‍ക്കിടയില്‍ എത്തുന്നത്. നവംബര്‍ 17ന് ഇന്ത്യയില്‍ മുഴുവന്‍ ഇത് റിലീസാവുമെന്ന് പ്രസാര്‍ ഭാരതി അറിയിച്ചു. പ്രേക്ഷകര്‍ക്ക് എന്റര്‍ടൈമെന്റ് നല്‍കുന്നതിലുപരി സാമൂഹ്യസേവനവും പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്.

ദൂരദര്‍ശനില്‍ ഇനി പുതിയ എട്ട് വാര്‍ത്താധിഷ്ഠിത പരിപാടിയും ഉണ്ടാകുമെന്ന് ദൂരദര്‍ശന്‍ ഡയറക്ടര്‍ വിജയലക്ഷ്മി ഛബ്ര വ്യക്തമാക്കി. വനിതകളെ കേന്ദ്രീകരിച്ച് ആഴ്ച്ചയില്‍ രണ്ട് നാടകം സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജന്മം കാ ബന്ധന്‍, പ്രകൃതി എന്നീ നാടകങ്ങളാണ് സ്ത്രീകള്‍ക്കായി അണിയറയില്‍ ദൂരദര്‍ശന്‍ ഒരുക്കുന്നത്. ജന്മം കാ ബന്ധന്‍ നവംബര്‍ 21 മുതലാണ് സംപ്രേക്ഷണം ചെയ്യുക. എല്ലാ വെള്ളിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി എഴ് മണിക്ക് ഇത് കുടുംബപ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും.

doordarshan

പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷന്‍ ചാനലാണ് ദൂരദര്‍ശന്‍.
1959 സെപ്റ്റംബര്‍ 15ന് രൂപം കൊണ്ട ദൂരദര്‍ശന്‍ സംസ്ഥാനത്തെ ആദ്യത്തെ ചാനലാണ്. 2004 ലാണ് ദൂരദര്‍ശന്‍ ഡിജിറ്റല്‍ പ്രക്ഷേപണം ആരംഭിച്ചത്. തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോ ഉപയോഗിച്ച് ലളിതമായ രീതിയില്‍ തുടക്കം കുറിച്ച ദൂരദര്‍ശന്‍ ഒത്തിരി പരിഷ്‌കാരങ്ങളിലൂടെ ഒടുവില്‍ പിങ്ക് നിറത്തിലും ഇനി പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്.

English summary
Doordarshan National to be relaunched as Desh ka apna channel. channel will be repackaged in new colors of purple and pink.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X