Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂരദര്‍ശനിലും കാവി വത്കരണമോ... മോഹന്‍ ഭാഗവതിന്റെ പ്രസംഗം ലൈവ്

ദില്ലി: കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ദൂരദര്‍ശനിലും കാവിവത്കരണമെന്ന് ഏക്ഷേപം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതാണ് വിവാദമായത്.

വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം ആണ് ദൂരദര്‍ശന്റെ വാര്‍ത്താ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തത്. പൊതുവെ ദൂരദര്‍ശന്‍ ഇത്തരം പ്രസംഗങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാറില്ല.

Mohan Bhagwat

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനില്‍ ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് സര്‍ക്കാരിന്റെ കാവവിത്കരണത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസും ഇടത് കക്ഷികളും ആരോപിക്കുന്നത്. എന്നാല്‍ വാര്‍ത്താചാനലില്‍ വാര്‍ത്തയുടെ ഭാഗമായി ഇങ്ങനെ ഒരു പ്രസംഗം കൊടുത്തതില്‍ തെറ്റില്ലെന്നാണ് ദൂരദര്‍ശന്റെ വാദം.

കഴിഞ്ഞ വര്‍ഷവും മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ പ്രസംഗം നടത്തിയിരുന്നു. എന്നാല്‍ അന്ന് ദൂരദര്‍ശന്റെ താത്കാലിക റിപ്പോര്‍ട്ടര്‍ ആയിരുന്നു പരിപാടി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തവണ വന്‍ തുകമുടക്കി പ്രസംഗം തത്സമയ സംപ്രേഷണം നടത്തുകയാണ് ചെയ്തത്.

പ്രസംഗത്തില്‍ നരേന്ദ്ര മോദിയുടെ ഭരണത്തെ ആര്‍എസ്എസ് മേധാവി കണക്കറ്റ് പ്രശംസിച്ചു. കശ്മീരില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ അദ്ദേഹം പ്രസംഗത്തില്‍ അനുമോദിച്ചു.

രണ്ട് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദൂരദര്‍ശന്‍ ഉന്നയിച്ച അതേ വാദം തന്നെയാണ് ബിജെപി നേതാക്കളും ഈ വിഷയത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+