കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ചുവടുവെയ്പ്; സ്വവര്‍ഗാനുരാഗികളുടെ കഥയുമായി ദൂരദര്‍ശന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഇന്ത്യയില്‍ വിഷയം കേന്ദ്രമാക്കിയുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാരിന്റെ കീഴിലുള്ള ചാനലായ ദൂരദര്‍ശന്‍. 27ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച പര്‍പ്പിള്‍ സ്‌കൈസ് എന്ന ഡോക്യുമെന്ററി ചിത്രമാണ് ദൂരദര്‍ശനില്‍ സംപ്രോക്ഷണം ചെയ്യുന്നത്. ദൂരദര്‍ശന്റെ ഇത്തരത്തിലൊരു നീക്കം സ്വവര്‍ഗാനുരാഗ വിഷയത്തില്‍ സര്‍ക്കാരിന്റെ മാറിയ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്.

സ്രിഥാര്‍ രങ്കയന്‍ സംവിധാനം ചെയ്യുന്ന 'പര്‍പ്പിള്‍ സ്‌കൈസ്' അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. സ്വവര്‍ഗാനുരാഗികള്‍ അനുഭവിക്കുന്ന അവഗണനയുടെയും കഷ്ടപ്പാടിന്റെയും നേര്‍കാഴ്ചയാണ് സിനിമ. പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ്, സോളാര്‍ ഫിലിംസ്, ദൂര്‍ദര്‍ശന്‍ എന്നിവ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.

doordarshan

ദൂരദര്‍ശന്‍ തന്നെ പര്‍പ്പിള്‍ സ്‌കൈയുടെ പ്രദര്‍ശനം നടത്തുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് സംവിധായകന്‍ രങ്കയന്‍ പറയുന്നു. ഇതോടെ താന്‍ എന്താണോ സിനിമയിലൂടെ ലക്ഷ്യമാക്കിയത് അത് സാധ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രമേയം രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്താന്‍ പോകുവുകയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അവഗണനമാത്രം ലഭിച്ച ഒരു സമൂഹമാണ് സ്വവര്‍ഗാനുരാഗികളുടേത്. അവര്‍ക്കും ഇന്ത്യയില്‍ തനതായ സ്ഥാനം ലഭ്യമാക്കേണ്ടതുണ്ട്. സിനിമയിലൂടെ സ്വവര്‍ഗാനുരാഗികളോടുള്ള കാഴ്ചപ്പാട് മാറിയാല്‍ താന്‍ കൂടുതല്‍ സന്തോഷവാനായെന്ന് സ്രിഥാര്‍ രങ്കയന്‍ പറഞ്ഞു. സിനിമയുടെ ടീസര്‍ ഇതനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

English summary
Doordarshan to telecast a film on LGBT community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X