കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്നടിച്ച് 'പോലീസ്' പിടിച്ചത് 120 പേരെ, ഉത്തേജകമരുന്ന് വിവാദം കൊഴുക്കുന്നു!!!

  • By Sandra
Google Oneindia Malayalam News

ഭട്ടിന്‍ഡ: ഒളിംപിക്‌സിന് മുന്നോടിയായുള്ള മരുന്നടി വിവാദങ്ങള്‍ക്ക് പിന്നാലെ പോലീസ് റിക്രൂട്ട്‌മെന്റിലും വ്യാപക മരുന്നടി. പോലീസ് റിക്രൂട്ട്‌മെന്റിനിടെ കഴഞ്ഞ ദിവസം മരുന്ന് പരിശോധനയില്‍ പിടിയിലായത് 120 പേര്‍. അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ ഉത്തേജമരുന്നിന്റെ അളവ് അധികമായതിനെ തുടര്‍ന്ന് നാല് യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് പഞ്ചാബില്‍ പോലീസ് റിക്രൂട്ട്‌മെന്റിന് മുന്നോടിയായി പരിശോധന ഏര്‍പ്പെടുത്തിയത്.

അമ്പലത്തില്‍ കയറ്റിയില്ല 250 ദളിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമില്‍ ചേര്‍ന്നു!!!അമ്പലത്തില്‍ കയറ്റിയില്ല 250 ദളിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമില്‍ ചേര്‍ന്നു!!!

ശാരീരിക ക്ഷമതാ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉപയോഗിച്ച ഉത്തേജക മരുന്നിന്റെ അളവ് അധികമായാണ് മരണകാരണമെന്ന് ഇവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് വ്യക്തമായത്. ഇതോടെയാണ് പഞ്ചാബ് ഉത്തേജക മരുന്ന് ഉപയോഗം തടയുന്നതിനുള്ള നടപടികളുമായി രംഗത്തെത്തിയത്.

പോലീസ് റിക്രൂട്ട്‌മെന്റ്

പോലീസ് റിക്രൂട്ട്‌മെന്റ്

പുതിയ ചട്ടം കൊണ്ടുവന്നതോടെ ഭട്ടിന്‍ഡ, മന്‍സ, ഫരീദ്‌കോട്ട്, അമൃത് സര്‍, ജലന്ദര്‍, ലുധിയാന എന്നിവിടങ്ങളില്‍ നടന്ന റിക്രൂട്ട്‌മെന്റുകളില്‍ പരിശോധന കര്‍ശനമാക്കി.

പരിശോധന

പരിശോധന

മോര്‍ഫിന്‍, ബെന്‍സോഡിയാസെപൈന്‍, പ്രോപോക്‌സിഫീന്‍, ആംഫെറ്റാമൈന്‍, കഞ്ചാവ് എന്നിവയുടെ അംശം രക്തത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.

ഹരിയാനയില്‍

ഹരിയാനയില്‍

ഹരിയാനയിലെ കുരുക്ഷേത്രയില്‍ ജൂണില്‍ നടന്ന ശാരീരിക ക്ഷമതാ പരിശോധനക്കിടെ അമിതമായി ഉത്തേജകമരുന്ന് ഉപയോഗിച്ച് നാല് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.

മരണകാരണം

മരണകാരണം

മരിച്ച ഉദ്യോഗാര്‍ത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് മരണ കാരണം ഉയര്‍ന്ന അളവിലുള്ള മരുന്ന് ഉപയോഗമാണെന്ന് കണ്ടെത്തിയത്.

പരിശോധന ഫലം പോസിറ്റീവ് ആയാല്‍

പരിശോധന ഫലം പോസിറ്റീവ് ആയാല്‍

പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് മരുന്നിന്റെ കുറിപ്പ് ആവശ്യപ്പെട്ട് മെഡിക്കല്‍കോളേജില്‍ പരിശോധനയ്ക്ക് അയക്കും. ഉദ്യോഗാര്‍ത്ഥികളുടെ അവകാശവാദം കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് ഈ സംവിധാനം.

 രണ്ടാമൂഴം

രണ്ടാമൂഴം

ആരോഗ്യകാരണങ്ങള്‍ കൊണ്ട് മരുന്ന് ഉപയോഗിച്ചവര്‍ക്ക് 30 ദിവസത്തിന് ശേഷം ശാരീരിക ക്ഷമതാ പരിശോധനക്ക് ഹാജരാവാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

English summary
Dope test for police recruitment caught 120 in Punjab. Punjab launches first Dope test for police recruitment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X