3 ജീവനക്കാരുമായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനം കാണാതായി
ചെന്നൈ : മൂന്നു ജീവനക്കാര്‍ അടക്കം കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ സി ജി 791 വിമാനം കാണാതായി. ഒരു നിരീക്ഷകനും രണ്ട് പൈലറ്റുമാരയുമാണ് വിമാനത്തോടൊപ്പം കാണാതായത്. ചെന്നൈ തീരത്ത് ദിവസേനയുള്ള നിരീക്ഷണ പറക്കലിന് പോയതായിരുന്നു വിമാനം.
തിങ്കളാഴ്ച വൈകീട്ട് 5.30ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം രാത്രി ഒമ്പത്മണിയോടു കൂടി നഷ്ടപ്പെടുകയായിന്നു. രാത്രി തിരുച്ചിറപ്പള്ളിയിലെ റഡാറില്‍ 9.23 വരെ വിമാനത്തിന്റെ സിഗ്നലുകള്‍ ലഭ്യമായിരുന്നു. കാണാതാവുന്ന സമയത്ത് 95 ന്യൂട്ടോണ്‍ മീറ്റര്‍ ഉയരത്തില്‍ ചെന്നൈയുടെ തെക്കു ഭാഗത്തായിരുന്നു വിമാനം.

വിമാനം കണ്ടെത്താനുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട് . കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് ഡോര്‍ണിയര്‍ വിമാനങ്ങളും നാവികസേനയുടെ നാലു കപ്പലുകളും ഒരു യുദ്ധ വിമാനവും കടലില്‍ നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുകയാണ്.
കാണാതായ വിമാനം 2014ന് കോസ്റ്റ് ഗാര്‍ഡിന് കൈമാറിയതാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സിതാന്‍ഷു കര് അറിയിച്ചു. പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനം പറത്തിയതെന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications