ഈ ചലഞ്ച് ഭര്‍ത്താക്കന്‍മാര്‍ക്കു മാത്രം!! തുടക്കമിട്ടത് സാക്ഷാല്‍ സൂര്യ!!
സൂര്യ തുടങ്ങി വച്ച ദോശ ചലഞ്ച് ഇപ്പോള്‍ തമിഴ്നാട്ടില്‍ തരംഗമായിക്കഴിഞ്ഞു
ചെന്നൈ: ഐസ് ബക്കറ്റ് ചലഞ്ചുള്‍പ്പെടെ പല ചലഞ്ചുകളും നമ്മള്‍ കണ്ടു. ഇവയ്ക്കു പിറകെ മറ്റൊരു ചലഞ്ച് കൂടി വരികയാണ്, ദോശ ചലഞ്ച് !!. മലയാളികള്‍ക്ക് ഇതു കേള്‍ക്കുമ്പോല്‍ അല്‍പ്പം അദ്ഭുതം തോന്നാം. എന്നാല്‍ നമ്മുടെ അയല്‍ക്കാരായ തമിഴ്‌നാട്ടില്‍ ദോശ ചാലഞ്ച് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇനിയത് കേരളത്തിലേക്കും വൈകാതെ പടര്‍ന്നുപിടിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

പേരു പോലെ സിംപിളാണ് സംഭവം. ഭര്‍ത്താവ് സ്വന്തം കൈ കൊണ്ട് ഭാര്യക്ക് ദോശയുണ്ടാക്കിക്കൊടുക്കണം. എന്നിട്ട് ഭര്‍ത്താവിന് മറ്റൊരാളെ ഇതിനു വെല്ലുവിളിക്കാം. ഇത് ഇങ്ങനെ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പടരുന്നതോടെയാണ് ദോശ ചലഞ്ച് വൈറലാവുന്നത്.

കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് സൂപ്പര്‍ താരം സൂര്യയാണ് ദോശ ചലഞ്ചെന്ന പുതിയ ആശയത്തിന് തുടക്കമിടുന്നത്. ഭാര്യയും പ്രമുഖ നടിയുമായ ജ്യോതിക നായികയാവുന്ന പുതിയ ചിത്രമായ മഗളിര്‍ മട്ടും (സ്ത്രീകള്‍ മാത്രം) എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ദോശ ചാലഞ്ച് അവതരിപ്പിക്കുന്നത്.

മഗളിര്‍ മട്ടും എന്ന സിനിമയുടെ നിര്‍മിക്കുന്നത് സൂര്യയുടെ തന്നെ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ്. അടുത്തിടെ ഇരങ്ങിയ സിനിമയുടെ ടീസറില്‍ ജ്യോതികയും കുറച്ചു സ്ത്രീകളും തമ്മിലുള്ള സംഭാഷണമുണ്ട്. ജീവിതത്തില്‍ ലക്ഷക്കണക്കിന് ദോശ നിങ്ങള്‍ ചുട്ടിട്ടുണ്ട് എന്നാല്‍ നിങ്ങള്‍ക്ക് ഒരു ദോശയെങ്കിലും ആരെങ്കിലും ചുട്ടുതന്നിട്ടുണ്ടോയെന്ന്, ജ്യോതികയാണ് ഇത് ചോദിക്കുന്നത്.

സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ആളുകള്‍ക്കിടയില്‍ ഹിറ്റാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് സൂര്യ ദോശ ചലഞ്ച് തുടങ്ങിയത്. അടുക്കളയില്‍ ദോശ ചുട്ട് അത് ജ്യോതികയ്ക്ക് നല്‍കുന്ന ചിത്രം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രമുഖന്‍ നടന്‍ മാധവനെയും സംഗീത സംവിധായകന്‍ ഹാരിസ് ജയരാജിനെയും സംവിധായകന്‍ വെങ്കട്ട് പ്രഭുവിനെയും വെല്ലുവിളിക്കുകയും ചെയ്തു.

സൂര്യ തുടക്കമിട്ട ദോശ ചലഞ്ച് സെലിബ്രിറ്റികളെ മാത്രമല്ല തമിഴ്‌നാട്ടിലെ സാധാരണക്കാരെയും ആകര്‍ഷിച്ചു കഴിഞ്ഞു. ഉറ്റവര്‍ക്ക് ദോശയുണ്ടാക്കി നല്‍കുന്നതിന്റെ ചിത്രങ്ങള്‍ പലരും പോസ്റ്റ് ചെയ്ത് രംഗത്തു വന്നിട്ടുണ്ട്.

കുറ്റം കടിതന്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ബ്രഹ്മയാണ് മഗളിര്‍ മട്ടും ചിത്രത്തിന്റെ സംവിധായകന്‍. ഈ സിനിമയില്‍ ഡോക്യുമെന്ററി മേക്കറായാണ് ജ്യോതിക അഭിനനയിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പായ 36 വയതിനിലെയ്ക്കു ശേഷം ജ്യോതിക കേന്ദ്ര കഥാപാത്രമാവുന്ന സിനിമ കൂടിയാണിത്. ചിത്രത്തിനായി റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കാന്‍ ജ്യോതിക പഠിച്ചിരുന്നു.
#MMDosaWithLove #MagalirMattum #DosaChallenge 😀 I challenge @ActorMadhavan @vp_offl @Jharrisjayaraj @ThisIsDSP !! 👍 pic.twitter.com/nOwjAcnV7F
— Suriya Sivakumar (@Suriya_offl) February 5, 2017
ടീസര്‍ കാണാം












Click it and Unblock the Notifications