ഫോണിൽ ഒരു എമർജൻസി അലേർട്ട് വന്നോ ? പേടിക്കേണ്ട, കേന്ദ്രം ടെസ്റ്റ് ചെയ്യുന്നതാണ്
നിരവധി ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് "എമർജൻസി അലേർട്ട്" എന്ന പേരിൽ ഒരു ടെക്സ്റ്റ് മെസേജ് വന്നിരുന്നു. എന്നാൽ എന്താണ് ഇതെന്ന് പലർക്കും മനസിലായിക്കാണില്ല. സ്പാം , ഫ്രോഡ് മെസേജ് ആണ് എന്നു പോലും പലരും ഇതിനെ തെറ്റിദ്ധരിച്ചു. എന്താണ് സത്യാവസ്ഥയെന്ന് നോക്കാം.
കേന്ദ്ര ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) അയച്ച സാംപിൾ മെസേജ് ആണിത്. രാജ്യത്ത് വന്നേക്കാവുന്ന എന്തെങ്കിലും അത്യാഹിത സംഭവങ്ങളുടെ സമയത്ത് അടിയന്തര ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ മെസേജ് അലേർട്ടുകൾ. ജൂലൈ 15 നാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ഒരു ആശയം യാഥാർത്ഥ്യമാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 15 നും പരീക്ഷണാർത്ഥം സാംപിൾ ടെക്സ്റ്റ് മെസേജുകൾ അയച്ചിരുന്നു.

"Emergency alert: Extreme" എന്ന് തുടക്കത്തിൽ നൽകിയിരിക്കുന്ന മെസേജ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അയച്ചിരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സെൽ ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ സന്ദേശമാണ് ഇത്. നിങ്ങളുടെ ഭാഗത്ത് നിന്ന് മറ്റു നടപടികളൊന്നും ആവശ്യമില്ലാത്തതിനാൽ ദയവായി ഇത് അവഗണിക്കുക. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാൻ ഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റം ടെസ്റ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മെസേജ് അയച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും അലേർട്ടുകൾ സമയബന്ധിതമായി നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. - എന്നാണ് സന്ദേശം.
Who else is getting emergency Alert 🚨 Sounds scary #EmergencyAlert pic.twitter.com/rJ8uc8ikul
— Sabyasachi JENA (@The_Sabya) October 12, 2023
സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഈ മെസേജ് എപ്പോൾ അയച്ചുവെന്നും ലഭിച്ചുവെന്നും തിരിച്ചറിയാൻ തക്ക മെസേജ് ടൈംസ്റ്റാംപും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ വാച്ച് അൾട്രയിൽ ഈസന്ദേശം വന്നപ്പോൾ തന്നെ ഒരു അലേർട്ട് ശബ്ദവും വൈബ്രേഷനും ഉണ്ടായിരുന്നു. ഫോൺ സൈലന്റാക്കിയിരുന്നവർക്ക് മെസേജ് മാത്രമാണ് ലഭിച്ചതെങ്കിൽ അല്ലാത്ത ചിലർക്ക് മെസേജിനോടൊപ്പം ശബ്ദവും വൈബ്രേഷനും ഉണ്ടായിരുന്നു. അതേ സമയം ഫോൺ സൈലന്റ് ആക്കിയിട്ടാലും അലേർട്ട് ശബ്ദം വരുന്ന തരത്തിൽ ക്രമീകരിക്കാനാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) എന്നിവരാണ് ഈ സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിനു പിന്നിൽ. സുനാമി, മിന്നൽ പ്രളയം, ഭൂകമ്പം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് ലൈവ് അലേർട്ട് നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ഇതു വഴി അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സുരക്ഷിതരാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിയ്ക്കുന്നത്.
The office sounded like an ambulance for ten seconds 😬#EmergencyAlert pic.twitter.com/Dmk9zm6bAs
— Karthik Ravishankar (@urAvgKarthik) October 12, 2023
നിർദ്ദിഷ്ട സ്ഥലങ്ങളിൽ താമസിക്കുന്നതോ സന്ദർശകരോ ആയ എല്ലാവർക്കും അത്യാവശ്യഘട്ടങ്ങളിൽ മുന്നറിയിപ്പ് നൽകുകയാണ് സിസ്റ്റം ചെയ്യുകയെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ, പൊതു സുരക്ഷയെപ്പറ്റിയുള്ള സന്ദേശങ്ങൾ, ഒഴിപ്പിക്കൽ നിർദ്ദേശങ്ങൾ തുടങ്ങിയവയ്ക്ക് ഇത് ഉപകരിക്കും.
അതേ സമയം ടെസ്റ്റിങ് ഘട്ടത്തിലുടനീളം മൊബൈൽ ഫോണുകളിൽ ഈ സാംപിൾ എമർജൻസി അലേർട്ടുകൾ ലഭിക്കുമെന്നും എന്നാൽ ആളുകൾക്ക് ആശയക്കുഴപ്പം വരാതിരിക്കാനായി "സാമ്പിൾ ടെസ്റ്റിംഗ് മെസേജ്" എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാകുമെന്നും ടെലികോം മന്ത്രാലയം ഉറപ്പ് നൽകി.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ പെട്ട് കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, ആർക്കും വേണ്ടേ? എന്താണ് സംഭവം? -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications