കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളര്‍ ടോണിന് പകരം കൊറോണ ബോധവത്കരണ സന്ദേശം.... വ്യത്യസ്ത ബോധവത്കരണവുമായി സര്‍ക്കാര്‍!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യത്യസ്ത ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ ഡയല്‍ ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധന നടപടികളുടെ ഭാഗമായി ബോധവത്കരണ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ടെലികോം മന്ത്രാലയം.

1

കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്, കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രീ-കോള്‍ ബോധവത്കരണ സന്ദേശം നല്‍കയിട്ടുണ്ട്. അതേസമയം കോളര്‍ ട്യൂണിനായി പണം മുടക്കുന്ന ഉപയോക്താക്കള്‍ക്കായി ഇത്തരം സന്ദേശങ്ങള്‍ നല്‍കാനാവില്ലെന്ന് ടെലികോ ഓപ്പറേറ്റര്‍മാരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ഒരു ചുമയോട് കൂടിയാണ് ഈ ശബ്ദ സന്ദേശം ആരംഭിക്കുന്നതെന്നും സൂചനയുണ്ട്.

കൊറോണ വൈറസ് പടരുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചുമ അല്ലെങ്കില്‍ തുമ്മല്‍ സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്പര്‍ശിക്കരുത്. ആര്‍ക്കെങ്കിലും ചുമ, പനി, ശ്വാസം മുട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക. ആവശ്യമെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്ര ഉടന്‍ തന്നെ സന്ദര്‍ശിക്കുക എന്നാണ് സന്ദേശത്തില്‍ പറയുക. ഹിന്ദിയിലും ഇംഗ്ലീഷിലുമായിരിക്കും സന്ദേശമുണ്ടാകുക.

കൊറോണയെ തടയാന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പേടിഎം, ട്വിറ്റര്‍ എന്നീ കമ്പനികള്‍ തൊഴിലാളികളോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ ഹാജരായുള്ള ബയോമെട്രിക്‌സ് സിസ്റ്റം നിര്‍ത്തലാക്കിയിരിക്കുകയാണ്. പകരം ഒരു ആപ്പിലൂടെ അറ്റന്റന്‍സ് രേഖപ്പെടുത്താം. കാര്‍ സര്‍വീസായ ഓല മാസ്‌കുകളാണ് ഡ്രൈവര്‍ക്കമാര്‍ക്കായി നല്‍കുന്നത്. അതേസമയം ഇന്ത്യയില്‍ 34 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ലഡാക്കില്‍ നിന്ന് രണ്ട് പേരും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. ലഡാക്കില്‍ നിന്നുള്ള നേരത്തെ ഇറാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ളയാള്‍ ഒമാനില്‍ നിന്നാണ് എത്തിയത്.

ഏഷ്യാനെറ്റ് മാപ്പു പറഞ്ഞത് കൊണ്ട് വിലക്ക് പിന്‍വലിച്ചു, നടപടി നിയമം ലംഘിച്ചത് കൊണ്ടെന്ന് മുരളീധരന്‍!ഏഷ്യാനെറ്റ് മാപ്പു പറഞ്ഞത് കൊണ്ട് വിലക്ക് പിന്‍വലിച്ചു, നടപടി നിയമം ലംഘിച്ചത് കൊണ്ടെന്ന് മുരളീധരന്‍!

English summary
dot requests coronavirus awareness messages in place of ringing tones to telecom operators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X