ഡബിള്‍ ഡക്കര്‍ ബസുകള്‍ ബെംഗളൂരു നിരത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നു!!!
കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ബസ് നിര്‍മ്മാണ കേഡ് നിലവില്‍ വന്നതിനു ശേഷമാണ് ഡബിള്‍ ഡക്കര്‍ വീണ്ടു നിരത്തിലിറങ്ങുന്നത്
ബെംഗളൂരു: ഡബിള്‍ ഡക്കര്‍ ബസുകള്‍ വീണ്ടും ബംഗളൂരു നിരത്തിലേക്ക്.ഡമ്പിള്‍ ഡക്കര്‍ ബസുകള്‍ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. എന്നാല്‍ അതു വീണ്ടും തിരികെ വരുകയാണ്.31 കാരനായ ആദിത്യ സന്‍ജിത്തിന് പറയാനുണ്ട് ഏറെ കഥകള്‍.തനിക്ക് പതിനൊന്ന് വയസ് പ്രയമുള്ളപ്പോഴാണ് ആദ്യമായി നഗരത്തില്‍ ഡബിള്‍ ഡക്കറുകല്‍ എത്തുന്നത്. അന്നു ഞങ്ങള്‍ക്ക് ഡബിള്‍ഡക്കര്‍ ബസിലെ യാത്ര ഏറെ പ്രിയങ്കരമായിരുന്നുവെന്നു 31 കാരനായ ആദിത്യ ഇപ്പോഴും ഓര്‍ക്കുന്നു.

എന്നാല്‍ അവ വീണ്ടും തിരികെ വരുകയാണ്.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബസ് നിര്‍മ്മാണ കോഡ് നിലവില്‍ വന്നതിനു ശേഷമാണ് ഡബിള്‍ഡെക്കറുകല്‍ വീണ്ടും നിരത്തില്‍ ഇറങ്ങാനുള്ള അവസരമുണ്ടായത്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ഡബിള്‍ഡെക്കര്‍ സര്‍വ്വീസു നടത്തുണ്ടെങ്കിലും ബസിന്റെ നിര്‍മ്മാണത്തിന് പ്രത്യേക മാനദണ്ഡം ഒന്നു തന്നെയില്ലായിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ആയ എആര്‍എഐ( ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) പുറത്തിറക്കിയ പുതിയ നിയമങ്ങള്‍ അനുസരിച്ച് ഇത്തരം ബസുകള്‍ നിര്‍മിക്കുവാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കും.ഈ വർഷം അവസാനത്തോട് കൂടി അഞ്ചോളം ബസുകൾ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications