അവിഹിതബന്ധം: ബെംഗളൂരുവില്‍ യുവതി ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും കൊന്നു!
ബെംഗളൂരു: അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍തൃപിതാവിനെയും മാതാവിനെയും യുവതി കൊലപ്പെടുത്തി. കാമുകന്റെ സഹായത്തോടെയാണ് 28കാരിയായ ദുര്‍ഗ ഇരട്ടക്കൊലപാതകം ചെയ്തത്. ഐ ടി നഗരമായ ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭം നടന്നത്. ജനുവരി നാലാം തീയതി ചൊവ്വാഴ്ച രാത്രി കാഡുഗൊഡി സ്വദേശിയായ കണ്ണന്‍ (70), ഭാര്യ മനോരമ (65) എന്നിവരാണ് കൊല്ലപ്പെട്ടത്
കണ്ണന്റെയും മനോരമയുടെയും മകന്‍ മണികണ്ഠന്റെ ഭാര്യയാണ് ദുര്‍ഗ. ദുര്‍ഗയ്ക്ക് ഓഞ്ചി എന്ന ചെറുപ്പക്കാരനുമായി അവിഹിത ബന്ധമുണ്ടായിരുന്നത്രെ. ഏറെ നാളുകളായി ദുര്‍ഗ ഓഞ്ചിയുമായി ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഒരു ദിവസം ഓഞ്ചി രാത്രിയില്‍ മണികണ്ഠന്റെ വീട്ടിലെത്തി. ഇത് ചോദ്യം ചെയ്ത കണ്ണനെയും ഭാര്യ മനോരമയെയും ദുര്‍ഗയും ഓഞ്ചിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

കണ്ണനെയും മനോരമയെയും കൊലപ്പെടുത്തിയ ദുര്‍ഗയെയും ഓഞ്ചിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മണികണ്ഠനെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മണികണ്ഠന്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. കാഡുഗൊഡി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.












Click it and Unblock the Notifications