കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനും ഇന്ത്യക്കും രണ്ട് നിലപാട്; അംഗീകരിക്കില്ല, ട്വിറ്റിന് മുന്നറിയിപ്പുമായി രവിശങ്കര്‍ പ്രസാദ്

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര ഐടി- നിയമകാര്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. നയപരമായ വിഷയങ്ങില്‍ ട്വിറ്ററിന്‍റെ ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ രാജ്യതയ്യാറാവില്ല. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും എന്നതും സ്വീകാര്യമല്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യസഭയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഐടി വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ട്വിറ്റർ, ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ അല്ലെങ്കിൽ വാട്സാപ്പ് ആകട്ടെ, ഈ പ്ലാറ്റ്ഫോമുകൾ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ വരുത്തുകയാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും . "ഇന്ത്യയിൽ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. പണം സമ്പാദിക്കാം. നിങ്ങൾക്ക് ഇവിടെ കോടിക്കണക്കിന് ഉപയോക്താക്കള്‍ ഉണ്ട്. പക്ഷേ നിങ്ങൾ ഇന്ത്യൻ നിയമങ്ങളും ഭരണഘടനയും അനുസരിക്കേണ്ടിവരും"- മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി
ravishankar-

"നമ്മള്‍ ഇപ്പോൾ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. നമ്മുടെ വകുപ്പ് ട്വിറ്ററുമായി ബന്ധപ്പെടുന്നു. അതിനാലാണ് ഈ വിഷയത്തിൽ പുറത്ത് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കാത്തത്, യുഎസ് ക്യാപിറ്റൽ ഹില്ലിൽ അക്രമമുണ്ടാകുമ്പോൾ ഈ പ്രശ്‌നം എന്താണെന്ന ചോദ്യം ഉന്നയിക്കാൻ സഭയെ തിരഞ്ഞെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോലീസ് അന്വേഷണത്തിനൊപ്പം നിൽക്കുന്നു. എന്നാൽ ഇന്ത്യയില്‍ ചെങ്കോട്ടയില്‍ ആക്രമമുണ്ടായപ്പോള്‍ അതേ സമൂഹ്യ മാധ്യമങ്ങള്‍ ഇന്ത്യൻ സർക്കാരിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്കോട്ട നമ്മുടെ അഭിമാനത്തിന്റെ പ്രതീകമാണ്. ഈ ഇരട്ടത്താപ്പ് ഞങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

English summary
Double stand is not allowed; Ravi Shankar Prasad warns Twitter in harsh language
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X