കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ട പ്രഹരം; ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാനില്‍ ഇറാന്റെ ആക്രമണവും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇറാനും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. മൂന്നു മോട്ടോര്‍ ഷെല്ലുകള്‍ പ്രയോഗിച്ച് ബലൂചിസ്ഥാനിലെ പഞ്ജ്ഗൂര്‍ ജില്ലയിലാണ് ഇറാന്‍ ആക്രമണമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഈ മേഖലയില്‍ 900 കിലോമീറ്ററില്‍ പാക്കിസ്ഥാന്‍ ഇറാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടെ നേരത്തെയും ഇറാന്റെ ആക്രമണമുണ്ടായിരുന്നു. ഇറാന്‍ ആക്രമണം നടത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. പാക്കിസ്ഥാന്‍ ഈ മേഖലയില്‍സുരക്ഷ കര്‍ശനമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

delhimap

ഇന്ത്യയുടെ ആക്രമണത്തോടൊപ്പം ഇറാന്റെ ആക്രമണവും ഉണ്ടായതോടെ പാക് സൈന്യം പ്രതിരോധത്തിലായിരിക്കുകയാണ്. ഇരു ഭാഗത്തുനിന്നും ഒരേസമയം ആക്രമണമുണ്ടായത് സൈനിക വൃത്തങ്ങളെയും അമ്പരപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പാക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, ഇന്ത്യ ബലൂചിസ്ഥാനിലും സമാനമായ ആക്രമണം നടത്തണമെന്ന് ബലൂച് നേതാക്കള്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന ഏതു നടപടിയും പിന്തുണയ്ക്കുമെന്നും ബലൂചിസ്ഥാനിലെ നേതാക്കള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനെ പരാമര്‍ശിച്ചതിനുശേഷം ബലൂച് നേതാക്കള്‍ ഇന്ത്യയെ കാര്യമായ പിന്തുണ അറിയിക്കുന്നുണ്ട്.

English summary
Double whammy for Pakistan; Iran fires mortars into Balochistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X