പാലൂട്ടുന്നതിനിടെ അമ്മയെയും കുഞ്ഞിനെയും കൊന്നു

അന്നു ദേവി എന്ന യുവതിയാണ് പൊള്ളലേറ്റ് മരിച്ചത്. 1.6ഏക്കര്‍ ഭൂമി സ്ത്രീധനം നല്‍കിയാണ് യുവതിയെ വിവാഹ കഴിപ്പിച്ചയച്ചതെന്ന് അന്നുവിന്റെ അച്ഛന്‍ രാഗുണ്ണി റാണ പറഞ്ഞു. എന്നാല്‍ പിന്നീട് ടെലിവിഷനും , മോട്ടോര്‍ സൈക്കിളും കൂടി സ്ത്രീധനമായി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം വരെ ദമ്പതിമാര്‍ സന്തോഷത്തോടെയാണ് കഴിഞ്ഞതെന്നും അന്നു ദേവി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും ഇവരുടെ അച്ഛന്റെ വാക്കുകളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുഞ്ഞിന് ജനമം നല്‍കിയത് തന്റെ തെറ്റല്ലെന്ന് ദേവി ഭര്‍തൃബന്ധുക്കളോട് പറഞ്ഞിരുന്നതായും അച്ഛന്‍ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് ഭര്‍ത്താവും ബന്ധുക്കളും ഇവരെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അന്നു ദേവിയുടെ അച്ഛന്‍ പറഞ്ഞു
സംഭവ ദിവസം( ജനവരി 30) കുഞ്ഞിന് പാല്‍ കൊടുക്കുകയായിരുന്ന യുവതിയുടെ ദേഹത്തേയ്ക്ക് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. വെന്ത് മരിച്ച അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ വീട്ടിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. അവിടെ തീപിടുത്തം ഉണ്ടായതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. ഗുഞ്ചന്‍ മാസട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications