Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല, ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനിലിട്ട് ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത്..!!

ലക്‌നൗ: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് നമ്മള്‍ നാളുകളായി കേള്‍ക്കുന്ന ഒന്നാണ്. എന്നാലും ആ സമ്പ്രദായം ഇപ്പോഴും തുടരുകയാണ്. ഇന്ന് സ്ത്രീധനമെന്നത് ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. 100 പവനില്‍ കൂടുതല്‍ നല്‍കാതെ എങ്ങനെ കല്യാണം കഴിപ്പിക്കുമെന്ന് ചിന്തിക്കുന്ന പെണ്‍വീട്ടുകാരും എല്ലാം ശരിയായല്‍ ഇനി കാര്യങ്ങള്‍ എങ്ങനെയാണെന്ന് ചോദിക്കുന്ന വരന്റെ വീട്ടുകാരും എല്ലാം ഇതില്‍ കാരണക്കാരാണ്.

സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നു തന്നെയാണ് സ്ത്രീധനമെന്ന് നമുക്ക് പറയാം. കൂടാതെ ഇന്ന് രാജ്യത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും ഒരു കാരണം സ്ത്രീധനം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. പിന്നാലെ ഭാര്യയ്ക്ക് ഫോണ്‍ കോളുകല്‍ വര്‍ദ്ധിച്ചതോടെയാണ് ഇതിന് പിന്നില്‍ ഭര്‍ത്താവിന്റെ കൈകളാണെന്ന് മനസിലായത്.

സ്ത്രീധനമായി ബൈക്ക്

സ്ത്രീധനമായി ബൈക്ക്

ആവശ്യപ്പെട്ട ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഓണ്‍ലൈന്‍ സൈറ്റുകില്‍ പോസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ തുതിയ എന്ന ഗ്രാമത്തിലെ പുനീത് എന്നയാളാണ് സ്വന്തം ഭാര്യയുടെ ഫോട്ടോ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത്. ലൈംഗിക വൃത്തിക്ക് ആളെ ലഭിക്കും എന്നു പറഞ്ഞാണ് ഇയാള്‍ ഫോട്ടോയും നമ്പറും നല്‍കിയത്. ആവശ്യപ്പെട്ട ബൈക്ക് സ്ത്രീധനമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ദുഖിതനായിരുന്നുവെന്ന് കുടുംബക്കാര്‍ പറയുന്നു.

സൈബര്‍സെല്‍

സൈബര്‍സെല്‍

ദിവസേന ഫോണ്‍ കോളുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം വന്നതോടെ ഭാര്യ ഉടന്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് തന്നെ ലൈംഗിക വൃത്തിക്ക് ലഭിക്കുമെന്ന തരത്തില്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരിക്കുന്ന കാര്യം മനസിലാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് സ്ത്രീയുടെ ഭര്‍ത്താവാണെന്ന് കണ്ടെത്തുകയായിരുന്നു. ബൈക്ക് ലഭിക്കുന്നതിനായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.

ഫോണ്‍വിളികള്‍

ഫോണ്‍വിളികള്‍

ഭാര്യയെ വിളിച്ചവരെല്ലാം ലൈംഗിക വൃത്തിക്ക് താല്‍പര്യം പ്രകടിപ്പിച്ചായിരുന്നു ഫോണ്‍ വിളിച്ചത്. ഫോട്ടോയോടൊപ്പം സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും ലൈംഗിക വൃത്തിക്ക് പണം നല്‍കിയാല്‍ തയ്യാറാകുമെന്നുമായിരുന്നു പരസ്യം നല്‍കിയത്. ഫോണ്‍ വിളികള്‍ പരിധിവിട്ടതോടെയാണ് ഭാര്യ പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ ഭര്‍ത്താവാണെന്ന് ഭാര്യ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാം പുറത്തായതോടെ പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.

അറസ്റ്റില്‍

അറസ്റ്റില്‍

ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ പുനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കിയെന്നും എസ്പി ഓഫീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും എസ്പി ഓഫീസ് അറിയിച്ചു.

ഭാര്യ സ്വന്തം വീട്ടിലേക്ക്

ഭാര്യ സ്വന്തം വീട്ടിലേക്ക്

സ്ത്രീധനം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. പുനീതിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇത് പുനീതിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഭാര്യ വീട് വിട്ടുപോയതിന്റെ ദേഷ്യം കൂടി തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+