കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ കാലത്തെ ചരക്ക് കടത്ത്; നിരീക്ഷണം ശക്തമാക്കി കേന്ദ്രം, കണ്‍ട്രോള്‍ റൂം തുറന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് ചരക്ക് കടത്തിന് പ്രത്യേക നിരീക്ഷണം. രാജ്യത്തെ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാം 21 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ചരക്ക് കടത്ത് അവശ്യസേവനത്തിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്. അവശ്യസ്തുക്കളുടെ വില്‍പ്പനയും അനുവദിച്ചിട്ടുണ്ട്.

M

എന്നാല്‍ ചരക്ക് കടത്തും വിതരണവും ശരിയായ വിധത്തില്‍ നടക്കുന്നില്ലേ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. ചരക്ക് കടത്തും വിതരണവും കൃത്യമായ സമയങ്ങളില്‍ നടക്കുന്നില്ലേ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

ചരക്ക് കടത്ത്, വിതരണം, നിര്‍മാണം, അവശ്യവസ്തുക്കളുടെ വിപണനം തുടങ്ങിയ കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂം പരിശോധിക്കും. അടുത്ത മാസം 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, ചരക്ക് കൊണ്ടുപോകുന്നവര്‍, മൊത്ത വില്‍പ്പനക്കാര്‍, ഇ കൊമേഴ്‌സ് കമ്പനികള്‍ എന്നിവര്‍ നേരിടുന്ന പ്രതിസന്ധികളും ഇവര്‍ പരിശോധിക്കും. നടപടികള്‍ ആവശ്യമെങ്കില്‍ വാണിജ്യ മന്ത്രാലയത്തെ അറിയിക്കും.

ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അറിയിക്കേണ്ടത് 91 11 23062487 എന്ന ഫോണ്‍ നമ്പറിലാണ്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് വിളിക്കേണ്ടത്. ലഭിക്കുന്ന വിവരങ്ങള്‍ വ്യാപാര പ്രമൊഷന്‍ വകുപ്പ് ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും ജില്ലകളെയും പോലീസ് അധികാരികളെയും മറ്റു ബന്ധപ്പെട്ട ഏജന്‍സികളെയും അറിയിക്കും.

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

എട്ട് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍; കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്കിലെത്തുംഎട്ട് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍; കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്കിലെത്തും

English summary
DPIIT sets up a Control Room to monitor the status of transportation and delivery of goods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X