കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കണമെന്ന സ്വപ്‌നം കണ്ടുതുടങ്ങിയത് അഞ്ചാം ക്ലാസ് മുതല്‍: മിസൈല്‍മാന്റെ ജീവിതത്തിലെ വഴിത്തിരിവ്..

  • By S Swetha
Google Oneindia Malayalam News

ദില്ലി: 'എനിക്ക് പറക്കണം'. മുന്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ചെറുപ്പകാലത്തെ ആഗ്രഹമായിരുന്നു അത്. 1941ലാണ് അദ്ദേഹം ഈ സ്വപ്‌നം ആദ്യമായി പങ്കുവെക്കുന്നത്. അന്ന് അദ്ദേഹം അഞ്ചാം തരത്തില്‍ പഠിക്കുകയായിരുന്നു. തന്റെ സയന്‍സ് ടീച്ചര്‍ സുബ്രഹ്മണ്യം ക്ലാസില്‍ പ്രവേശിക്കുമ്പോഴെല്ലാം അദ്ദേഹം അറിവും ജീവിതത്തിന്റെ വിശുദ്ധിയെ കുറിച്ചും പകര്‍ന്നു തന്നതായി കലാം പറയുന്നു. ഒരു ദിവസം അദ്ദേഹം പറക്കുന്ന പക്ഷിയുടെ രേഖാചിത്രം വരച്ച് അതെങ്ങനെയാണ് പറക്കുകയെന്ന് പറഞ്ഞു തന്നു. അന്നത്തെ ആ ക്ലാസോടെ തന്റെ ജീവിതത്തിലെ ലക്ഷ്യം തന്നെ മാറി. പറക്കണമെന്ന ആഗ്രഹം അന്നാണ് ആദ്യമായി തനിക്കുണ്ടായതെന്ന് കലാം പറയുന്നു.

 ത്രിവര്‍ണ പതാക ചന്ദ്രനില്‍ നാട്ടിയപ്പോള്‍ കലാമിനുണ്ടായത് ഒരു കുട്ടിയുടെ കൗതുകം ത്രിവര്‍ണ പതാക ചന്ദ്രനില്‍ നാട്ടിയപ്പോള്‍ കലാമിനുണ്ടായത് ഒരു കുട്ടിയുടെ കൗതുകം


ഒരു പൈലറ്റാകാന്‍ ആയിരുന്നു ആദ്യ ശ്രമം. എന്നാല്‍ പത്താം സ്ഥാനത്തായിരുന്നു കലാമിന്റെ സ്ഥാനം. ഒമ്പത് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ അദ്ദേഹത്തിന് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ചില സമയങ്ങളില്‍ നമ്മള്‍ ആഗ്രഹിച്ചത് നമുക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു. 2002ല്‍ ഇന്ത്യന്‍ നേതാക്കള്‍ കലാമിനോട് പ്രസിഡന്റാകാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. പിന്നീട് 2005ല്‍ എയര്‍ സ്റ്റാഫ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പൂര്‍ത്തീകരിക്കാത്ത സ്വപ്നത്തെ കുറിച്ച് കലാം അദ്ദേഹത്തോട് പറയുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ എയര്‍ ചീഫ് കലാമിനോട് ആവശ്യപ്പെട്ടു, ഒടുവില്‍ 2007 ഏപ്രിലില്‍ കലാം ആദ്യമായി 30 മിനിറ്റ് പറന്നു.

dr-kalam111-1577

ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരു സന്ദേശം പങ്കുവെക്കുന്നു. ' നിങ്ങള്‍ ഒരു കാര്യം സ്വപ്‌നം കാണുകയും ജീവിതത്തില്‍ ലക്ഷ്യമിടുകയും ചെയ്താല്‍ അതിന് വേണ്ട അറിവ് നേടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യണം. അതുവഴി ആ പ്രശ്‌നത്തെ പരാജയപ്പെടുത്തി വിജയം നേടാനാകുമെന്ന കലാം പറയുന്നു.

English summary
Dr. APJ Abdul Kalam dreamed about to fly when he was in 5th year old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X