ത്രിവര്‍ണ പതാക ചന്ദ്രനില്‍ നാട്ടിയപ്പോള്‍ കലാമിനുണ്ടായത് ഒരു കുട്ടിയുടെ കൗതുകം
ദില്ലി: 2008 നവംബര്‍ 18നാണ് ഇന്ത്യ ഔദ്യോഗികമായി ചന്ദ്രനില്‍ കാല്കുത്തിയത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരമായ നിമിഷമായിരുന്നു അത്. മണിക്കൂറുകള്‍ നീണ്ട നിരവധി പിരിമുറുക്കങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ത്രിവര്‍ണ പതാക ചന്ദ്രനില്‍ സ്ഥാപിക്കുന്നത്. ഇതോടെ യുഎസ്, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ കാല്കുത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.
ഇസ്രോയെ സംബന്ധിച്ചടത്തോളം വളരെയധികം ശ്രമകരമായ ദൗത്യമായിരുന്നു അത്. വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രയാന്‍ ദൗത്യം സംബന്ധിച്ച പ്രതീക്ഷ അവസാന മിനിറ്റുകളില്‍ മങ്ങലേറ്റു. അന്നത്തെ മേധാവി മാധവന് നായരുടെ കണ്ണുകളില്‍ കണ്ണുനീര് ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യക്ക് എന്തും നേടാന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.

അതേസമയം ആ മുറിയില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അയാള്‍ വെറും സന്തോഷവാന്‍ മാത്രമായിരുന്നില്ല. മറിച്ച് ഒരു കുട്ടിയെ പോലെയായിരുന്നു പെരുമാറിയിരുന്നത്. അത് നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം ആയിരുന്നു അത്. ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ നാട്ടിയതായി അറിഞ്ഞ നിമിഷം, അദ്ദേഹം മുഷ്ടി വായുവില്‍ ചുഴറ്റി സന്തോഷം പങ്കുവെക്കുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങള്‍ക്കും ശേഷമുള്ള പദ്ധതിയായിരുന്നു ചന്ദ്രനില്‍ ഇന്ത്യന്‍ പതാക സ്ഥാപിക്കുകയെന്നത്. ഇന്ത്യന്‍ പതാക എവറസ്റ്റ് കൊടുമുടിയില്‍ നേരത്തെ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ ചന്ദ്രനിലെത്തി. ഇതില്‍ താന്‍ വളരെയധികം സന്തോഷവാനാണ്. ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതില്‍ ഇസ്രോയെ അഭിനന്ദിക്കുന്നതായും അന്ന് അദ്ദേഹം ഒരു കുട്ടിയെ പോലെ പറഞ്ഞിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications