കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിവര്‍ണ പതാക ചന്ദ്രനില്‍ നാട്ടിയപ്പോള്‍ കലാമിനുണ്ടായത് ഒരു കുട്ടിയുടെ കൗതുകം

  • By S Swetha
Google Oneindia Malayalam News

ദില്ലി: 2008 നവംബര്‍ 18നാണ് ഇന്ത്യ ഔദ്യോഗികമായി ചന്ദ്രനില്‍ കാല്കുത്തിയത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരമായ നിമിഷമായിരുന്നു അത്. മണിക്കൂറുകള്‍ നീണ്ട നിരവധി പിരിമുറുക്കങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ത്രിവര്‍ണ പതാക ചന്ദ്രനില്‍ സ്ഥാപിക്കുന്നത്. ഇതോടെ യുഎസ്, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ കാല്കുത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.

രാജ്യത്തെ അഴിമതിരഹിതമാക്കാന്‍ കഴിയുന്ന മൂന്ന് സാമൂഹിക ഘടകങ്ങളുണ്ടെന്ന് ഇന്ത്യയുടെ മിസൈല്‍ മാന്‍രാജ്യത്തെ അഴിമതിരഹിതമാക്കാന്‍ കഴിയുന്ന മൂന്ന് സാമൂഹിക ഘടകങ്ങളുണ്ടെന്ന് ഇന്ത്യയുടെ മിസൈല്‍ മാന്‍

ഇസ്രോയെ സംബന്ധിച്ചടത്തോളം വളരെയധികം ശ്രമകരമായ ദൗത്യമായിരുന്നു അത്. വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രയാന്‍ ദൗത്യം സംബന്ധിച്ച പ്രതീക്ഷ അവസാന മിനിറ്റുകളില്‍ മങ്ങലേറ്റു. അന്നത്തെ മേധാവി മാധവന്‍ നായരുടെ കണ്ണുകളില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യക്ക് എന്തും നേടാന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.

dr-kalam-1

അതേസമയം ആ മുറിയില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അയാള്‍ വെറും സന്തോഷവാന്‍ മാത്രമായിരുന്നില്ല. മറിച്ച് ഒരു കുട്ടിയെ പോലെയായിരുന്നു പെരുമാറിയിരുന്നത്. അത് നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം ആയിരുന്നു അത്. ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ നാട്ടിയതായി അറിഞ്ഞ നിമിഷം, അദ്ദേഹം മുഷ്ടി വായുവില്‍ ചുഴറ്റി സന്തോഷം പങ്കുവെക്കുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങള്‍ക്കും ശേഷമുള്ള പദ്ധതിയായിരുന്നു ചന്ദ്രനില്‍ ഇന്ത്യന്‍ പതാക സ്ഥാപിക്കുകയെന്നത്. ഇന്ത്യന്‍ പതാക എവറസ്റ്റ് കൊടുമുടിയില്‍ നേരത്തെ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ ചന്ദ്രനിലെത്തി. ഇതില്‍ താന്‍ വളരെയധികം സന്തോഷവാനാണ്. ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതില്‍ ഇസ്രോയെ അഭിനന്ദിക്കുന്നതായും അന്ന് അദ്ദേഹം ഒരു കുട്ടിയെ പോലെ പറഞ്ഞിരുന്നു.

English summary
Dr. APJ Abdul Kalam responds when India's first moon mission became success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X