കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിആര്‍ അംബേദ്കര്‍ ഇനി ഭീം റാവു റാംജി അംബേദ്ക്കര്‍: പേരുതിരുത്തി യുപി സര്‍ക്കാര്‍, രാഷ്ട്രീയ നീക്കം!

Google Oneindia Malayalam News

ലഖ്നൊ: ഭീം റാവു അംബേദ്കറിന്റെ പേര് മാറ്റിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. ഭീം റാവു അംബേദ്കറിന്റെ പേരിന്റെ മധ്യത്തില്‍ രാംജി എന്ന് കുട്ടിച്ചേര്‍ത്തുകൊണ്ടാണ് യുപി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ എല്ലാ രേഖകളിലും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായിരുന്ന അംബേദ്കറിന്റെ പേര് ഭീം റാവു റാംജി അംബേദ്ക്കര്‍ ​എന്നാക്കി മാറ്റുകയും ചെയ്യും. യുപി ഗവര്‍ണര്‍ രാം നായിക്കിന്റെ ഉപദേശം മാനിച്ചാണ് സര്‍ക്കാര്‍ നീക്കം.

<strong>കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍</strong>കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍

അംബേദ്കറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ യുപി ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചിരുന്നു. 2017ലാണ് അംബേദ്കറിന്റെ പേര് മാറ്റുന്നതിനുള്ള ക്യാമ്പെയിനിന് തുടക്കം കുറിച്ചത്. ഡോ. ഭീം റാവു രാംജി അംബേദ്കര്‍ എന്ന പേരിലുള്ള ഒപ്പും റാം നായിക്ക് നല്‍കിയിരുന്നു. അംബേദ്കറിന്റെ പേരില്‍ മാറ്റം വരുത്തുന്നതിന്റെ നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. അദ്ദേഹത്തിന്റെ പേരാണ് പേരിന് മധ്യത്തില്‍ ഇടംപിടിച്ച രാംജി എന്നത്. അംബേദ്കറിന്റെ പുതിയ പേര് ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴയതും പുതിയതുമായ രേഖകളിലും ഇതോടെ പുതിയ പേര് തന്നെയായിരിക്കും പ്രത്യക്ഷപ്പെടുക.

ambedkar1

ദളിത് ഐക്കണായ ബിആര്‍ അംബേദ്കറിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉന്നയിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ അംബേദ്കര്‍ വിരുദ്ധരാണെന്നുള്ള പ്രതിച്ഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയിട്ടുള്ളതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ദീപക് മിശ്ര ആരോപിക്കുന്നു. ബിജെപി അംബേദ്കറിന്റെ ആശങ്ങളെയും തത്വങ്ങളെയും ബഹുമാനിക്കുന്നില്ല. നീക്കങ്ങള്‍ പ്രത്യേക വോട്ടുബാങ്ക് ലക്ഷ്യമാക്കി മാത്രമാണെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ആരോപിക്കുന്നു.

<strong> കര്‍ണാടക തിരഞ്ഞെടുപ്പ്: തിയ്യതി ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്- ബിജെപി ഐടി സെല്‍ മേധാവിമാര്‍ കുടുങ്ങും!</strong> കര്‍ണാടക തിരഞ്ഞെടുപ്പ്: തിയ്യതി ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്- ബിജെപി ഐടി സെല്‍ മേധാവിമാര്‍ കുടുങ്ങും!

ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ് ആര്‍എസ്എസ് ചിന്തകന്‍ രംഗത്തെത്തിയിരുന്നു. യുപി സര്‍ക്കാര്‍ അംബേദ്കറിന്റെ പേര് മാറ്റിയതിന് പിന്നില്‍ യുപി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ശരിയായ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ വ്യക്തമാക്കിയത്.

English summary
The Uttar Pradesh government has passed an order to officially introduce the word 'Ramji' as the middle name of Dalit icon Dr Bhimrao Ambedkar in all official documents and records in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X