കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരനെ വെടിവെച്ചത് തന്നോടുള്ള വ്യക്തി വൈരാഗ്യം കാരണം.... യോഗിക്കെതിരെ തുറന്നടിച്ച് കഫീല്‍ ഖാന്‍!!

യോഗിക്കെതിരെ തുറന്നടിച്ച് കഫീല്‍ ഖാന്‍

Google Oneindia Malayalam News

ലഖ്‌നൗ: ഗെരഖ്പൂര്‍ ഹീറോ കഫീല്‍ ഖാന്റെ സഹോദരന് നേരെയുള്ള വധശ്രമത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. തന്റെ ശത്രുക്കളാണ് സഹോദരന്‍ കാശിഫ് ജമീലിനെ കൊല്ലാന്‍ നോക്കിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കഫീല്‍. അതായത് യോഗി ആദിത്യനാഥും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരുമാണ് ഈ കൊടും ക്രൂരകൃത്യത്തിന് പിന്നിലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അതേസമയം സംഭവത്തില്‍ പോലീസിന്റെ കൊള്ളരുതായ്മയെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കഫീലിന്റെ സഹോദരനെതിരെ അജ്ഞാതര്‍ വെടിവെച്ചത്. മൂന്ന് തവണ വെടിയേറ്റ് കാശിഫ് അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. തനിക്കും കുടുംബത്തിനും സംസ്ഥാനത്ത് യാതൊരുവിധ സുരക്ഷയുമില്ലെന്നും എന്തുവേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്നും കഫീല്‍ തുറന്നടിച്ചിട്ടുണ്ട്.

വ്യക്തിപരമായ വിദ്വേഷം

വ്യക്തിപരമായ വിദ്വേഷം

തനിക്കെതിരെ ശത്രുക്കള്‍ വെച്ച് പുലര്‍ത്തുന്ന വിദ്വേഷമാണ് സഹോദരനെതിരായ ആക്രമണത്തിന് പിന്നില്‍. തന്റെ സഹോദരന്‍ വസ്തു വില്‍പന നടത്തുന്നയാളാണ്. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ നേരത്തെ നിലനില്‍ക്കുന്നുണ്ട്. ആദ്യം ഇക്കാരണങ്ങള്‍ കൊണ്ടാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു കരുതിയത്. എന്നാല്‍ അതി സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് സംശയാസ്പദമാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം നടന്ന ആക്രമണമാണിതെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു.

ബിജെപി നേതാവ്

ബിജെപി നേതാവ്

യുപിയിലെ പോലീസിന്റെ കാര്യക്ഷമതയില്‍ തനിക്ക് സംശയമുണ്ടെന്ന് കഫീല്‍ പറയുന്നു. അതേസമയം വസ്തു സംബന്ധിച്ച് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഗൊരഖ്പൂര്‍ എസ്എസ്പി ശലഭ് മാഥുര്‍ പറഞ്ഞു. കാശിഫ് ഗൊരഖ്പൂരിലെ പ്രബലനായ ബിജെപി നേതാവുമായി തര്‍ക്കം നിലനിന്നിരുന്നു. ഇയാളുടെ അനുയായികളുമായി നിരവധി തവണ കൈയ്യേറ്റത്തിന്റെ വക്കിലെത്തിയിരുന്നു കാശിഫ്. ഇതിനെ തുടര്‍ന്ന് ഇയാള്‍ വധിക്കാന്‍ സംഘം ശ്രമിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

പോലീസ് അഴിമതിക്കാര്‍

പോലീസ് അഴിമതിക്കാര്‍

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുകയാണ് പോലീസെന്ന് കഫീല്‍ ഖാന്‍ ആരോപിക്കുന്നു. കാശിഫിന്റെ കഴുത്തില്‍ കൊണ്ട് വെടിയുണ്ട നീക്കം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ ശ്രമിച്ചപ്പോള്‍ അത് വൈകിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഗൊരഖ്പൂരിലെ ജില്ലാ ആശുപത്രിയില്‍ നടത്തിയ ചെക്കപ്പ് വീണ്ടും മെഡിക്കല്‍ കോളേജില്‍ നടത്തി തന്റെ സഹോദരനെ അവര്‍ ദ്രോഹിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അതിന്റെ ആവശ്യമില്ലെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് യോഗിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ പുറത്തുവിട്ടു

വീഡിയോ പുറത്തുവിട്ടു

ഗുരുതരാവസ്ഥയില്‍ കിടന്ന കാശിഫിനെ നിര്‍ബന്ധിപ്പിച്ച് മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകുന്ന വീഡിയോ കഫീലിന്റെ ബന്ധുക്കള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവത്തോടെ പോലീസ് കുടുങ്ങിയിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട സമയത്ത് പോലീസ് ആരുടെയോ നിര്‍ദേശപ്രകാരം കാശിഫിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഫീല്‍ ഖാന്‍ സിടി സ്‌കാനിംഗിന്റെയും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും രേഖകള്‍ കാണിച്ചെങ്കിലും കാശിഫിനെ പോലീസ് സംഘം നിര്‍ബന്ധിച്ച് ചെക്കപ്പിനായി കൊണ്ടുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും പോലീസ് തമ്മില്‍ വാക്കേറ്റവുമുണ്ടായി.

വധഭീഷണി.....

വധഭീഷണി.....

ഈ സംഭവത്തിന് ശേഷം നിരവധി വധഭീഷണി തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നുണ്ട്. അതേസമയം പോലീസിന്റെ അനാസ്ഥക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. നേരത്തെ ഇത്തരം സംഭവങ്ങളില്‍ താന്‍ പതറില്ലെന്നും ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു. കാശിഫിനെതിരെ അക്രമം നടന്നത് യോഗിയുടെ വസതിയുടെ 500 മീറ്റര്‍ ചുറ്റളവിലാണ്. ഈ പ്രദേശം അതിജാഗ്രതാ മേഖലയാണ്. ബൈക്കിലെത്തിയ രണ്ടു പേരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് പറയാതെ അക്രമപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്ന് സൂചിപ്പിക്കുകയാണ് കഫീല്‍ ഖാന്‍ ചെയ്തത്.

രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!

നക്ഷത്രമിടാത്ത ചോദ്യങ്ങളില്‍ നക്ഷത്രമെണ്ണി രാജഗോപാല്‍!! പാവത്തുങ്ങള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ..നക്ഷത്രമിടാത്ത ചോദ്യങ്ങളില്‍ നക്ഷത്രമെണ്ണി രാജഗോപാല്‍!! പാവത്തുങ്ങള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ..

English summary
Dr Kafeel Khan admits personal enmity might be responsible for attack on his brother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X