• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍; 'കുട്ടികളെ പോലെ പിടിവാശി; രാജാവ് രാജധര്‍മ്മം മറക്കുന്നു'

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാജ ധര്‍മ്മ നടപ്പാക്കുന്നതിന് പകരം കുട്ടികളെ പോലെ പിടിവാശി കാണിക്കുകയാണെന്ന് ഡോ: കഫീല്‍ ഖാന്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രി ജയില്‍മോചിതനായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കേസില്‍ നിന്നും തന്നെ മോചിപ്പിച്ചെങ്കിലും മറ്റൊരു കേസ് തന്റെ മേല്‍ ചുമത്താന്‍ കഴിയുമെന്നും കഫീല്‍ ഖാന്‍ ആശങ്ക പ്രകടിപ്പിച്ചു.

മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം

പെട്ടിമുടിയില്‍ മോഷണം; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ മോഷണം പോയി

ജയില്‍മോചിതനാക്കി

ജയില്‍മോചിതനാക്കി

ചൊവ്വാഴ്ച്ച രാത്രിയാണ് കഫീല്‍ ഖാനെ ജയില്‍ മോചിതമാക്കിയത്. നിയമവിരുദ്ധമായിട്ടാണ് കഫീല്‍ഖാനെ ജയിലിലാക്കിയതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രസംഗിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് ഉത്തര്‍പ്രദേശ് പൊലീസ് കഫില് ഖാനെതിരെ കേസെടുത്ത് ജയിലില്‍ അടച്ചത്.

ജയില്‍മോചിതനാക്കി

ജയില്‍മോചിതനാക്കി

കേസില്‍ മുമ്പ് കഫില്‍ഖാന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എന്‍എസ്എ ചുമത്തി വീണ്ടും ജയിലില്‍ അടക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായാണ് യോഗി സര്‍ക്കാര്‍ കഫില്‍ഖാനെതിരെ എന്‍എസ്എ ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ശേഷം അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് ഉത്തരവിടുകയായിരുന്നു.

cmsvideo
  All You Need To Know About Dr. Kafeel Khan | Oneindia Malayalam
  പ്രതികരണം

  പ്രതികരണം

  'എന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഭരണകൂടം മോചനത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ എന്നാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥന കാരണം ഞാന്‍ പുറത്തിറങ്ങി. രാമായണത്തില്‍ മഹര്‍ഷി വാല്‍മീകി പറയുന്ന ഒരുകാര്യം രാജാവ് രാജ ധര്‍മ്മം നടപ്പാക്കണമെന്നാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ രാജാവ് രാജധര്‍മ്മമല്ല നടപ്പിലാക്കുന്നത്. അദ്ദേഹം കുട്ടികളെ പോലെ പിടിവാശികാണിക്കുകയാണ്.' ജയില്‍ മോചനത്തിന് പിന്നാലെ കഫില്‍ഖാന്‍ പറഞ്ഞു.

  അറസ്റ്റ്

  അറസ്റ്റ്

  അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരുന്നു കഫില്‍ഖാന് ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നുകഫീല്‍ ഖാന്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയെന്നാരോപിക്കുന്നത്. തുടര്‍ന്ന് മുംബൈയില്‍ വെച്ച് യുപി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെ ഫെബ്രുവരിയില്‍ എന്‍എസ്എ ചുമത്തി.

  വേട്ടയാടല്‍

  വേട്ടയാടല്‍

  നേരത്തെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഡോക്ടര്‍ കൂടിയായ കഫില്‍ഖാന്‍ രംഗത്തെത്തിയതോടെയാണ് യോഗി സര്‍ക്കാരിന്റെ വേട്ടയാടല്‍ തുടങ്ങിയത്. പിന്നീട് ചികിത്സാ പിഴവാണ് കാരണമെന്ന് കാട്ടി കഫില്‍ഖാനെതിരെ കേസെടുക്കുകയും അന്വേഷണം പുറപ്പെടുവിക്കുകയും ഉണ്ടായി. എന്നാല്‍ അന്വേഷണത്തില്‍ അദ്ദേഹം കുറ്റകാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

  വീണ്ടും കേസ്

  വീണ്ടും കേസ്

  തുടര്‍ന്നാണ് വിവാദപ്രസംഗം നടത്തിയെന്നാരോപിച്ച് കേസെടുക്കുന്നതും തുടര്‍ന്ന് എന്‍എസ്എ ചുമത്തുന്നതും. എന്നാല്‍ ഈ കേസിലും കോടതി കഫീല്‍ഖാന്റെ നിരപരാദിത്വം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെപോലെ പിടിവാശികാണിക്കുന്ന യോഗി സര്‍ക്കാര്‍ തന്റെ പേരില്‍ മറ്റ് കേസുകള്‍ ചുമത്തിയേക്കാമെന്നും കഫില്‍ഖാന്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു.

  English summary
  Dr Kafeel Khan against yogi government in UP After release from jail yesterday night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X