കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരഖ്പൂരിലെ രക്ഷകനെ വേട്ടയാടി യോഗി സർക്കാർ; ജാമ്യത്തിലിറങ്ങിയ ഡോ. കഫീൽ ഖാൻ വീണ്ടും അഴിക്കുള്ളിൽ

  • By Desk
Google Oneindia Malayalam News

ലക്നൗ: ഗോരഖ്പൂരിലെ രക്ഷകനായിരുന്ന ഡോ. കഫീൽ ഖാനെ വേട്ടയാടി യോഗി സർക്കാർ. ജാമ്യത്തിൽ വിട്ട് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കേസിൽപെടുത്തി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒന്നരമാസത്തിനിടെ 70 ശിശു മരണങ്ങൾ സംഭവിച്ച ബഹാറായ് ജില്ലാ ആശുപത്രിയിൽ കഫീൽ ഖാൻ സന്ദർശനം നടത്തിയിരുന്നു. സസ്പെൻഷനിലായിരിക്കെ കുട്ടികളെ ചികിത്സിച്ചെന്നും ഡോക്ടർമാരുടെ ജോലിക്ക് തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വാർത്താ സമ്മേളനം നടത്തുന്നതിന് തൊട്ട് മുൻപായിരുന്നു അറസ്റ്റ്.

ഈ കേസിൽ കഫീൽ ഖാന് ജാമ്യം അനുവദിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 9 വർഷം മുൻപുള്ള കേസുമായി ബന്ധപ്പെട്ടാണ് കഫീൽ ഖാനെയും സഹോദരൻ അദീൽ ഖാനെയും പോലീസ് അറസ്റ്റ് ചെയ്തത്.

kafeel khan

തന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് അദീൽ ഖാൻ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും 82 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയെന്നും ആരോപിച്ച് ശേഖ്പൂർ സ്വദേശിയായ മുസ്സാഫർ അലാം 2009ൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗോസംരക്ഷണം മാത്രമാണ് ലക്ഷ്യം; മുഹമ്മദ് അഖ്ലഖ് കൊലക്കേസ് പ്രതി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുഗോസംരക്ഷണം മാത്രമാണ് ലക്ഷ്യം; മുഹമ്മദ് അഖ്ലഖ് കൊലക്കേസ് പ്രതി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ഇളയ സഹോദരന് വെടിയേറ്റ സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഫീൽ ഖാൻ രംഗത്ത് വന്നിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് ഇപ്പോഴത്തെ നടപടിയെന്ന് കുടുംബം ആരോപിക്കുന്നു.

ഗോരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത കഫീൽ ഖാൻ ഇപ്പോൾ ജാമ്യത്തിലാണ്. സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാൻ കഫീൽ ഖാനെ ഇരയാക്കുകയായിരുന്നവെന്നാരോപണമുണ്ട്. സംഭവത്തിന് ശേഷം കടുത്ത പ്രതിസന്ധികളിലൂടെയാണ് കഫീൽ ഖാനും കുടുംബവും കടന്നു പോകുന്നത്.

മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ്മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ്

English summary
Dr Kafeel Khan, out on bail in Gorakhpur infant death case, arrested again in 9-year-old fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X