കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രവേശത്തിന് ഒരുങ്ങുന്നോ?; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഡോ: കഫീല്‍ ഖാന്‍

Google Oneindia Malayalam News

ലഖ്‌നൗ: ജയില്‍ മോചിതനായതിന് പിന്നാലെ ഡോ: കഫീല്‍ഖാന്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്നും തെരഞ്ഞെുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുമുള്ള ശക്തമായ പ്രചരണം നടക്കുകയാണ്. കഫീല്‍ഖാന് നീതി ലഭിക്കുന്നതിനായി കോണ്‍ഗ്രസും പ്രിയങ്കയും രംഗത്തിറങ്ങുകയും ജയില്‍ മോചിതനായ കഫീല്‍ ഖാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് കുടുംബത്തോടെ താമസം മാറുകയും ചെയ്തതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. വിഷയത്തില്‍ പ്രതികരിച്ച് കഫില്‍ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രധാനമന്ത്രി പുരസ്‌കാര ചുരുക്ക പട്ടികയില്‍ വയനാട് കളക്ടറുംമികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രധാനമന്ത്രി പുരസ്‌കാര ചുരുക്ക പട്ടികയില്‍ വയനാട് കളക്ടറും

 പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്തിന് പിന്നാലെ ജയില്‍ അടക്കപ്പെട്ട കഫില്‍ ഖാന്റെ മോചനത്തിനായി കോണ്‍ഗ്രസ് ആറ് മാസത്തോളം ശക്തമായി പരിശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള പ്രിയങ്കാഗാന്ധി ഖാന്റെ കുടുംബവുമായും നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തിനെ ജയില്‍മോചിതനാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയുമായിരുന്നു.

 രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

ഒടുവില്‍ ജയില്‍മോചിതനായ കഫീല്‍ഖാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് താമസം മാറുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കീഴില്‍ താന്‍ സുരക്ഷിതനായിരിക്കുമെന്നായിരുന്നു കഫീല്‍ ഖാന്‍ പറഞ്ഞത്. കഫില്‍ ഖാന്റെ താമസവുമായി ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കാമെന്നും കോണ്‍ഗ്രസ് അറിയിച്ചു. പിന്നാലെയായിരുന്നു കഫീല്‍ഖാന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പ്രചരണം നടക്കുന്നത്.

 ഡോക്ടറായി തുടരും

ഡോക്ടറായി തുടരും

ഇത്തരം പ്രചരണങ്ങളില്‍ വ്യക്തത വരുത്തികൊണ്ട് താന്‍ ഒരു ഡോക്ടറാണെന്നും അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു കഫില്‍ഖാന്റെ പ്രതികരണം. താന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 സര്‍ക്കാര്‍ നടപടി

സര്‍ക്കാര്‍ നടപടി

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 ഓളം കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെയാണ് കഫീല്‍ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ശത്രുവായി മാറുന്നത്. പിന്നാലെ കഫില്‍ഖാനെ സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു. കുട്ടികള്‍ മരണപ്പെട്ട സംഭവം മെഡിക്കല്‍ വീഴ്ച്ചയാണെന്ന് കാട്ടി കഫില്‍ ഖാനെ ജയിലില്‍ അടച്ചു.

 കുറ്റവിമുക്തന്‍

കുറ്റവിമുക്തന്‍

സംഭവത്തില്‍ 9 മാസത്തെ കഫില്‍ഖാന്റെ ജയില്‍വാസത്തിന് ശേഷം അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയുകയും കുറ്റവിമുക്തനാക്കുകയുമായിരുന്നു. എന്നാല്‍ പ്രശ്‌നം അവിടം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം കത്തിനില്‍ക്കുന്ന സമയത്ത് പ്രതിഷേധ പരിപാടിയുടെ ഭാഗമായതില്‍ അദ്ദേഹത്തേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
കഫീല്‍ ഖാന്‍ ഇനി യോഗിക്കെതിരെ | Oneindia Malayalam
 രണ്ടാമതും ജയിലില്‍

രണ്ടാമതും ജയിലില്‍

ഡിസംബറില്‍ 10 ന് അലിഗഡ് സര്‍വ്വകലാശാലയില്‍ നടന്ന പൗരത്വ പ്രതിഷേധത്തില്‍ പ്രസംഗിച്ചുവെന്നതിന്റെ പേരില്‍ ജനുവരി 29 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കഫില്‍ ഖാന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ എന്‍എസ്എ ചുമത്തി കുരുക്ക് മുറുക്കി. എന്നാല്‍ യാതൊരു തെളിവുമില്ലാതെയാണ് കഫീല്‍ഖാനെതിരെ എന്‍എസ്എ ചുമത്തിയതെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

English summary
Dr:Kafeel khan reaction on speculation about his entry into UP Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X