ഡോക്ടർ കഫീൽ ഖാന്റെ സേവനം ഇനി വേണ്ട; പിരിച്ച് വിട്ട് യു പി സർക്കാർ
ഡോക്ടർ കഫീൽ ഖാന്റെ സേവനം ഇനി വേണ്ട; പിരിച്ച് വിട്ട് യു പി സർക്കാർ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള സർക്കാർ തന്നെ പിരിച്ചു വിട്ടതായി ഗൊരഖ്പൂർ ഡോക്ടർ കഫീൽ ഖാൻ അറിയിച്ചു. അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചതായി കഫീൽ ഖാൻ തന്റെ ട്വിറ്ററിലുടെ പൊതു സമൂഹത്തിൽ വ്യക്തമാക്കി.
ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ശിശു രോഗ വിദഗ്ധനായിരുന്നു കഫീൽ ഖാൻ. 2017 ഓഗസ്റ്റ് 22 ൽ ഉത്തർപ്രദേശ് സർക്കാർ തന്റെ സേവനത്തിൽ നിന്ന് അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്തിരുന്നു. ഓക്സിജന്റെ അഭാവം മൂലം ആശുപത്രിയിൽ 60 ഓളം കുഞ്ഞുങ്ങൾ മരിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തിരുന്നത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റ് ഏഴ് പേരെയും അന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഏഴുപേരെയും തിരിച്ചെടുത്തതായി ഖാൻ അവകാശപ്പെടുന്നു.

ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിൽ ഇതിനെതിരായ നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഉത്തർ പ്രദേശ് സർക്കാർ സര്‍വീസിൽ നിന്നും ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയിൽ പോകാനാണ് തീരുമാനമെന്നും നീതിക്കായുളള പോരാട്ടം തുടരുമെന്നും കഫീൽ ഖാൻ പറഞ്ഞു.
സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ ഈ കൂട്ട മരണത്തിന് പിന്നിലെ സർക്കാരിന്റെ അനാസ്ഥ പുറം ലോകം അറിയാൻ കാരണമായി. ഇതിന്റെ പേരിൽ യു പി സർക്കാർ തന്നെ വേട്ടയാടുകയായിരുന്നു എന്ന് കഫീൽ ഖാൻ നേരത്തെ ആരോപിച്ചിരുന്നു. ക്രൃത്യമായ ഓക്സിജൻ കിട്ടിയിരുന്നുവെങ്കിൽ കുട്ടികൾ ഒരിക്കലും മരിക്കുകയായിരുന്നില്ലെന്നും അതൊരു മനുഷ്യ നിർമിത കൂട്ടക്കുരുതിയായിരുന്നുവെന്നും കഫീൽ ഖാൻ ഇന്നും പറയുന്നു.
Recommended Video
ഡോക്ടര്‍മാരും ജീവനക്കാരും ഉൾപ്പെടെ എട്ടുപേര്‍ സസ്‌പെന്‍ഷനിലായി. ഇതിൽ തന്നെ ഒഴിച്ച് ബാക്കി ഏഴുപേരെ തിരിച്ചെടുത്തു. ചികിത്സാപ്പിഴവ്, അഴിമതി എന്നീ ആരോപണങ്ങളില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടും തന്നെ പുറത്താക്കി എന്നും ഇദ്ദേഹം വെളിപ്പെടുത്തി. വിഷയം മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവന്നതിനാൽ ജയിൽ വാസം ഉൾപ്പെടെയുളള ശിക്ഷ തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നും ഇനി എന്ത് വന്നാലും പിന്നോട്ട് ഇല്ലെന്നും അദ്ദേഹം ട്വീറ്ററിൽ പറഞ്ഞു.
ഗൊരഖ്പൂർ ഗൊരഖ്പൂർ ഡോക്ടർ കഫീൽ ഖാന്റെ വിഷയം 2017 ൽ വൻ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ഇയാളെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ ഖാന്‍ നടത്തിയ ശ്രമങ്ങളെ റിപ്പോര്‍ട്ടില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈയില്‍ നിന്നുവരെ പണം ചെലവിട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കഫീല്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications