കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ നുസ്‌റത്തുല്ലാ വര്‍സി വെടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. ആരാണ് വെടിവച്ചത് എന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് 55കാരനായ നുസ്‌റത്തുല്ലയ്ക്ക് വെടിയേറ്റത്.

തൊട്ടടുത്ത് നിന്നാണ് തലയ്ക്ക് വെടിയേറ്റത് എന്ന് പോലീസ് പറയുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്. ഗോരഖ്പൂരിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ ഭൂസ്വത്തുള്ള വ്യക്തിയാണ് നുസ്‌റത്തുല്ല. ചില സ്ഥലങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നിലനിന്നിരുന്നു. മുമ്പ് കഫീല്‍ ഖാന്റെ സഹോദരനും വെടിയേറ്റിരുന്നു. വിശദാംശങ്ങള്‍...

പ്രഥമദൃഷ്ട്യാ തെളിയുന്നത്

പ്രഥമദൃഷ്ട്യാ തെളിയുന്നത്

പ്രഥമദൃഷ്ട്യാ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി കരുതുന്നതെന്ന് ഗോരഖ്പൂര്‍ എസ്പി സുനില്‍ ഗുപ്ത പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തുവെന്നും എസ്പി പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിക്കാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്.

രാത്രി 11 മണിക്ക്

രാത്രി 11 മണിക്ക്

അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തിരിച്ചുവരവെ ഒരു ശവകുടീരത്തിന് അടുത്ത് വച്ചാണ് വെടിയേറ്റത്. അക്രമി നുസ്‌റത്തുല്ലയുമായി വാക്കേറ്റമുണ്ടാകുകയും വെടിയുതിര്‍ക്കുകയുമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റ സംഭവം

കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റ സംഭവം

കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാഷിഫ് ജമീലിന് സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് 2018ല്‍ വെടിയേറ്റിരുന്നു. ബിജെപി എംപി കമലേഷ് പാസ്വാനാണ് സഹോദരനെ ആക്രമിച്ചതിന് പിന്നില്‍ എന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ എംപി ഇക്കാര്യം നിഷേധിച്ചു.

കഫീല്‍ ഖാന്‍ ജയിലില്‍

കഫീല്‍ ഖാന്‍ ജയിലില്‍

കഴിഞ്ഞ മാസം കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതാണ് കേസിന് കാരണം. ഈ കേസില്‍ ജാമ്യം കിട്ടിയ ഉടനെ ദേശീയ സുരക്ഷാ നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് കഫീലിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജയിലിലാണ് അദ്ദേഹം.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

English summary
Dr Kafeel Khan’s uncle shot dead in Utter Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X