മുസ്‌ലിം ലീഗിനെ ഒരിക്കലും മറക്കാനാവില്ല, നന്ദി അറിയിക്കാൻ ഇടിയെ കാണാനെത്തി ഡോ. കഫീൽ ഖാൻ
പ്രകോപന പ്രസംഗം നടത്തി എന്നാരോപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ച ഡോക്ടര്‍ കഫീല്‍ ഖാന് അടുത്തിടെയാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അലിഗഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ആയിരുന്നു കഫീല്‍ ഖാനെതിരെ നടപടി. ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടതിന് ശേഷം ഉത്തര്‍ പ്രദേശില്‍ നിന്നും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് താമസം മാറിയിരിക്കുകയാണ് കഫീല്‍ ഖാന്‍.
ജയിൽ മോചനത്തിന് തനിക്കൊപ്പം നിന്ന മുസ്ലീം ലീഗിന് നന്ദി പറയാൻ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ കഫീൽ ഖാൻ സന്ദർശിച്ചു. ഇടി മുഹമ്മദ് ബഷീർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' യോഗി സർക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവിൽ ജയിൽ മോചിതനായ ഡോ .ഖഫീൽ ഖാൻ, തനിക്ക് വേണ്ടി ആത്മാർത്ഥമായി കൂടെ നിന്ന മുസ്‌ലിം ലീഗിന് നന്ദി അറിയിക്കാൻ എന്നെ സന്ദർശിച്ചു.

തന്നെ നേരിൽ കാണുന്നതിനും എത്രയോ മുമ്പ് തന്നെ തന്റെ പ്രശ്‍നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവിവില്ലെന്നും തന്റെ മോചനത്തിനായി മുസ്‌ലിം ലീഗിന്റെ 4 എംപിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാതീതനായിപ്പോയെനന്നും അദ്ദേഹം പറഞ്ഞു .
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ സാഹിബിനും സയ്യിദ് ഹൈദരലി തങ്ങൾ അടക്കുമുള്ളവർക്കുള്ള അദ്ദേഹത്തിന്റെ സ്നേഹ സന്ദേശം എന്നെ ഏല്പിച്ചു, മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മുസ്‌ലിം ലീഗ് പാർട്ടിക്ക് തിരിച്ചുനൽകാനുള്ളത് പ്രാർത്ഥനകൾ മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത് . അദ്ദേഹത്തിന്റെ ഈ സന്ദേശം നമ്മുടെ പോരാട്ടങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണ് .
ജനുവരി 29ന് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പാണ് കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അലിഗഢില്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഫെബ്രുവരി 10ന് അലിഗഢ് കോടതി കഫീല്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ പുറത്തിറക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് കുടുംബം പോലീസിന് എതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് നീങ്ങി. ഇതോടെയാണ് പോലീസ് കഫീല്‍ ഖാന് മേല്‍ പൊതു സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications