കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്‌ലിം ലീഗിനെ ഒരിക്കലും മറക്കാനാവില്ല, നന്ദി അറിയിക്കാൻ ഇടിയെ കാണാനെത്തി ഡോ. കഫീൽ ഖാൻ

Google Oneindia Malayalam News

പ്രകോപന പ്രസംഗം നടത്തി എന്നാരോപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ച ഡോക്ടര്‍ കഫീല്‍ ഖാന് അടുത്തിടെയാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അലിഗഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ആയിരുന്നു കഫീല്‍ ഖാനെതിരെ നടപടി. ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടതിന് ശേഷം ഉത്തര്‍ പ്രദേശില്‍ നിന്നും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് താമസം മാറിയിരിക്കുകയാണ് കഫീല്‍ ഖാന്‍.

 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍ 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍

ജയിൽ മോചനത്തിന് തനിക്കൊപ്പം നിന്ന മുസ്ലീം ലീഗിന് നന്ദി പറയാൻ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ കഫീൽ ഖാൻ സന്ദർശിച്ചു. ഇടി മുഹമ്മദ് ബഷീർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' യോഗി സർക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവിൽ ജയിൽ മോചിതനായ ഡോ .ഖഫീൽ ഖാൻ, തനിക്ക് വേണ്ടി ആത്മാർത്ഥമായി കൂടെ നിന്ന മുസ്‌ലിം ലീഗിന് നന്ദി അറിയിക്കാൻ എന്നെ സന്ദർശിച്ചു.

et

തന്നെ നേരിൽ കാണുന്നതിനും എത്രയോ മുമ്പ് തന്നെ തന്റെ പ്രശ്‍നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവിവില്ലെന്നും തന്റെ മോചനത്തിനായി മുസ്‌ലിം ലീഗിന്റെ 4 എംപിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാതീതനായിപ്പോയെനന്നും അദ്ദേഹം പറഞ്ഞു .

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ സാഹിബിനും സയ്യിദ് ഹൈദരലി തങ്ങൾ അടക്കുമുള്ളവർക്കുള്ള അദ്ദേഹത്തിന്റെ സ്നേഹ സന്ദേശം എന്നെ ഏല്പിച്ചു, മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മുസ്‌ലിം ലീഗ് പാർട്ടിക്ക് തിരിച്ചുനൽകാനുള്ളത് പ്രാർത്ഥനകൾ മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത് . അദ്ദേഹത്തിന്റെ ഈ സന്ദേശം നമ്മുടെ പോരാട്ടങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണ് .

'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ

ജനുവരി 29ന് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പാണ് കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അലിഗഢില്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഫെബ്രുവരി 10ന് അലിഗഢ് കോടതി കഫീല്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ പുറത്തിറക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് കുടുംബം പോലീസിന് എതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് നീങ്ങി. ഇതോടെയാണ് പോലീസ് കഫീല്‍ ഖാന് മേല്‍ പൊതു സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയത്.

English summary
Dr Kafeel Khan visited Muslim League MP ET Muhammed Basheer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X