ചെന്നൈയില്‍ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍, കൊലയ്ക്കു പിന്നിലെ കാരണം,
ചെന്നൈ:ചെന്നൈയില്‍ മലയാളി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരി, രാജ എന്നിവരെയും 18 കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടര്‍ പ്രേംകുമാരി കൊല്ലപ്പെട്ടത്. എഗ്മൂര്‍ ഗാന്ധി-ഇര്‍വിന്‍ റോഡിന് സമീപത്തുള്ള ഡോക്ടര്‍റുടെ വസതിയിലെ പൂന്തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൈകള്‍ ബന്ധിച്ച് വായില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയിലല്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കണ്ടെത്തിയത്.

ഡോക്ടറുടെ വീടിന്റെ അറ്റക്കുറ്റ പണിയ്ക്ക് എത്തിയ യുവാക്കളാണ് ഇവര്‍. കൊലപാതകത്തിന് ശേഷം ആഭരണങ്ങളും ഭൂമി രേഖകളും മൊബൈല്‍ ഫോണും അക്രമികള്‍ കവര്‍ന്നിരുന്നു. തലയ്ക്കടിച്ചാണ് കൊല്ലപ്പെടുത്തിയത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നിരുന്നു.
തൃശ്ശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ രോഹിണി പ്രായമായ അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസമാണ്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. മകള്‍ ചെന്നൈയില്‍ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് പുറകില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന് കൂടി അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications