കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താം, പ്രതിരോധിക്കാം, ഡോ. രവി മാലികിന്റെ മാർഗനിർദേശങ്ങൾ
കൊവിഡ് രോഗ നിർണയം നടത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ലഘുവിവരണം.( ഇതിൽ പറഞ്ഞിരിക്കുന്ന രീതിശാസ്ത്രങ്ങൾ അറിവിനും പഠനത്തിനും മാത്രമാണ്. കൂടാതെ ഇത്തരം ഒരു അവസ്ഥയിൽ രോഗികൾ ആരും വേണ്ട ചികിത്സയും ശ്രദ്ധയും കിട്ടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും. മരുന്നുകൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് ഡോക്ടറുടെ സേവനങ്ങൾ തേടണം. രോഗികൾ ഗൂഗിളിൽ തിരഞ്ഞ് സമയം പാഴാക്കുന്നത് ഒഴിവാക്കാനാണ് ലവണങ്ങൾക്ക് പകരം മരുന്നുകളുടെ പേരുകൾ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ഫാർമസ്യൂട്ടിക്കൽ ബ്രാന്റിനേയോ ഗ്രൂപ്പുകളേയോ പ്രോത്സാഹിപ്പിക്കണമെന്ന നിക്ഷിപ്ക താത്പര്യം ഞങ്ങൾക്ക് ഇല്ല). സുരക്ഷിതമായി തുടരുക / നിങ്ങൾക്ക് ചുറ്റും സുരക്ഷാ വലയം സൃഷ്ടിക്കുക /ജാഗ്രത പാലിക്കുക/ മാസ്ക് ധരിക്കുക/ വാക്സിൻ എടുക്കുക. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർക്ക് വളരെ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കണ്ടുവരുന്നുള്ളൂവെന്ന് ഒരു ഹോസ്പിറ്റൽ പ്രമോട്ടർ എന്ന നിലയിൽ എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. രോഗം പകരാതരിക്കാൻ വാക്സിൻ സഹായിച്ചേക്കില്ല, എന്നാൽ രോഗതീവ്രത കുറയ്ക്കാനും നിങ്ങളുടെ ജീവൻ രക്ഷിക്കാനും വാക്സിൻ സഹായിക്കും.
നിലവിൽ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ വളരെ സങ്കീർണമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ കൊവിഡ് പിടിപെട്ടാൽ രോഗം തീവ്രമാകാതെ ആശുപത്രികളെ സമീപിക്കാതെ തന്നെ വീടുകളിൽ എങ്ങനെ സ്വയം ചികിത്സ നടത്താമെന്നും അതേസമയം തന്നെ എപ്പോൾ ആശുപത്രികളെ സമീപിക്കണമെന്നും മനസിലാക്കാം. വാക്സിൻ എടുത്തും കൃത്യമായ ഇടപെടലുകളിലൂടെയും പരിഭ്രാന്തരാകാതെ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് നമ്മുക്ക് ഉറപ്പ് വരുത്താം- ഡോ രവി മാലിക്ക്- സിഎംഡി, റാഡിക്സ് ഹെൽത്ത്കെയർ, എംബിബിഎസ്| എംഡി എംഎഎംസി,ദില്ലി

ലക്ഷണങ്ങൾ- കൊവിഡ് ബാധിച്ചാൽ എനിക്ക് എന്ത് സംഭവിക്കും?
സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ- പനി ക്ഷീണം/ശരീര വേദന, വരണ്ട ചുമ
സാധാരണ ലക്ഷണങ്ങൾ കുറവുള്ള അവസ്ഥ-
ഡയറിയ, രുചിയും മണവും നഷ്ടപ്പെടുന്നത്,തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥത
ഐസോലേഷൻ
നിങ്ങളുടെ പ്രീയപ്പെട്ടവരെ രോഗത്തിൽ നിന്നും സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനമാർഗം. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആദ്യം അവരെ ഐസോലേറ്റ് ചെയ്യുക, ജാഗ്രത പുലർത്തുക എന്നതാണ് മികച്ച നടപടി. കൊവിഡ് വളരെ പെട്ടെന്ന് പകരുന്ന രോഗമാണ്. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ തന്നെ ഐസോലേറ്റ് ചെയ്യേണ്ടതുണ്ട്. പൾസ് ഓക്സിമീറ്റർ വാങ്ങി നിങ്ങളുടെ ഓക്സിജൻ ലെവൽ പതിവായി പരിശോധിക്കുക.
പരിശോധിക്കേണ്ട വിധം
കിടക്കയിലോ അല്ലേങ്കിൽ കസേരയിലോ ഇരിക്കുക, എസ്പി O2 മോണിറ്റർ ഇടതുകൈയ്യുടെ നടുവിരലിൽ ഘടിപ്പിച്ച് 45 സെക്കന്റ് കാത്തിരിക്കുക.45ാമത്തെ സെക്കന്റിലെ റീഡിങ്ങ് ആണ് നിങ്ങളുടെ ഓക്സിജൻ അളവ്
95 ആണ് നോർമൽ എസ്പി O2, ഓക്സിജൻ സാച്വറേഷൻ 92 ൽ കുറയുക എന്നത് ഓക്സിജനേഷൻ നടത്തേണ്ട ഘട്ടമാണ്
ഓക്സിജന്റെ അളവ് ഉയർത്തുന്നത് എങ്ങനെ
1.30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ കമിഴ്ന്ന് കിടക്കുക
2. 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വലത് ഭാഗം ചരിഞ്ഞ് കിടക്കുക
3. 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ നിവർന്ന് ഇരിക്കുക
4. 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ ഇടത് ഭാഗം ചരിഞ്ഞ് കിടക്കുക
വീണ്ടും കമിഴ്ന്ന് കിടക്കുക

താപനില
1) താപനില മെര്‍ക്കുറി തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുക. ഏറ്റവും കൃത്യമായ വിവരങ്ങള്‍ അതിലൂടെ ലഭിക്കും. മനുഷ്യ ശരീരത്തിലെ സാധാരണ താപനില 97.56 മുതല്‍ 99.6 ഫാരന്‍ഹീറ്റ് വരെയാണ്. 99.6ല്‍ താപനില എത്തിയാല്‍ മാത്രമേ അത് പനിയായി കണക്കാക്കാറുള്ളൂ. മനുഷ്യശരീരത്തിലെ ശരാശരി താപനില 98.6 ആണെന്ന് നിങ്ങള്‍ കേട്ട് കാണും. എന്നാല്‍ സമീപകാലത്ത് ഇത് മാറുന്നതായി കാണാറുണ്ട്. 97.5-99.6 ഫാരന്‍ഹീറ്റിന് ഇടയിലാണ് അടുത്തിടെയായി താപനില അനുഭവപ്പെടാറുള്ളത്.
2) താപനിലയുടെ ചാര്‍ട്ട് ഉണ്ടാക്കുക
3) പനിക്കുള്ള മരുന്നുകളായ പാരസെറ്റമോള്‍/ഡോളോ/ക്രോസിന്‍/കാല്‍പ്പോള്‍ എന്നിവ എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം കഴിക്കുക. സ്ഥിരമായി കഴിക്കാന്‍ പാടില്ല. നാല് മണിക്കൂറില്‍ താഴെയുള്ള ഇടവേളകളില്‍ ഇത്തരം മരുന്നുകള്‍ രണ്ട് ഡോസ് കഴിക്കാന്‍ പാടില്ല.
കൊവിഡുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുക
പ്രശ്‌നങ്ങള്‍, കൊവിഡ് 19, പനി, ജലദോഷം
ഇന്‍ക്യുബേഷന്‍ പിരീഡ്, 2-14 ദിവസങ്ങള്‍, 1-4 ദിവസങ്ങള്‍, 1-3 ദിവസങ്ങള്‍
സിംട്ടം ഓണ്‍സെറ്റ്, ക്രമേണ വരാം, പെട്ടെന്നുണ്ടാവാം, ക്രമേണ വരാം
ചുമ- ഇടയ്ക്കിടെയുണ്ടാവും, ഇടയ്ക്കിടെയുണ്ടാവും, ചെറുതും ശക്തി കുറഞ്ഞതും
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്- ഇടയ്ക്കിടെയുണ്ടാവും, ചിലപ്പോഴുണ്ടാവും, ചെറിയ തോതിലുണ്ടാവും
പനി- ഇടയ്ക്കിടെയുണ്ടാവും, ഇടയ്ക്കിടെയുണ്ടാവും, അപൂര്‍വായി ഉണ്ടാവും
ക്ഷീണം- ഇടയ്ക്കിടെയുണ്ടാവും, ഇടയ്ക്കിടെയുണ്ടാവും, ചിലപ്പോഴൊക്കെയുണ്ടാവും
മൂക്കൊലിപ്പ്- ചിലപ്പോഴെല്ലാം, ചിലപ്പോഴെല്ലാം, ഇടയ്ക്കിടെയുണ്ടാവും
4) ശരീരവേദന ഉണ്ടെങ്കില്‍ മെഫാനമിക് ആസിഡ്, മെഫ്താല്‍ 500 എന്നിവ ഉപയോഗിക്കുക. അതും ക്ഷീണമുണ്ടെങ്കില്‍ മാത്രം. ഏത് മരുന്നും കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുക. ഏതൊക്കെ ഓപ്ഷന്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെന്നും, ഡോക്ടറുമായി ഇക്കാര്യങ്ങള്‍ സംസാരിക്കണമെന്നും മനസ്സിലാക്കി തരാന്‍ വേണ്ടി മാത്രമാണ് ഈ വിവരങ്ങള്‍. കാരണം സ്വയം മരുന്ന് ഉപയോഗിച്ചാല്‍ വലിയ അപകടങ്ങളുണ്ടാവും. പല ശരീരങ്ങളും മരുന്നുകളോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുക.
5) ആന്റിപൈററ്റിക്കുകള്‍ ഉപയോഗിച്ചിട്ടും നിങ്ങളുടെ പനി കുറയുന്നില്ലെങ്കില്‍, വീണ്ടും മരുന്ന് കഴിക്കുന്നതിന് പകരം തലയില്‍ ഐസ് കൊണ്ട് കംപ്രഷന്‍ വെക്കുകയോ ശരീരം സ്‌പോഞ്ച് ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യുക. അതിനൊപ്പം തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതുമാണ്.
ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ്
1) ആര്‍ടിപിസിആര്‍ ടെസ്റ്റ് എത്രയും വേഗം ചെയ്യുന്നതാണ് കൊവിഡ് കണ്ടെത്തുന്നതിനുള്ള നല്ല മാര്‍ഗം.
ഗ്രാഫിക്‌സ്-സ്വാബ്, ലൈസിസ് ബഫര്‍, ആര്‍ടിപിസിആര്‍ മെഷീന്‍
2) ആര്‍ടിപിസിആര്‍ ടെസ്റ്റ് നിങ്ങള്‍ക്ക് ലഭ്യമല്ലെങ്കില്‍ എത്രയും പെട്ടെന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. ആര്‍എടി ടെസ്റ്റില്‍ തെറ്റായി നെഗറ്റിവിറ്റി കാണിക്കുന്നത് അധികമാണ്. പക്ഷേ ആര്‍എടി ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കാണിച്ചാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ സിടി സ്‌കാനോ നടത്തേണ്ടതില്ല. എന്നാല്‍ നെഗറ്റീവാണെങ്കില്‍ ഇതും രണ്ടും ചെയ്യണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായിട്ടും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ സിടി സ്‌കാന്‍ ചെയ്യുന്നതാണ് നല്ലത്.
സിടി സ്‌കാന്‍: കോവിഡ് പരിശോധനയ്ക്കുള്ള തികച്ചും നിര്‍ണായകമായ ഒരു പരീക്ഷണമാണിത് പക്ഷേ, അങ്ങേയറ്റം വികിരണ സാധ്യതയുള്ളതുമാണിത്. അവസാന ആശ്രയമായി മാത്രം ഉപയോഗിക്കാം. എന്നാല്‍ എല്ലാ കേസുകളിലും ഇത് പ്രയോഗികമല്ല.
പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍, അടിയന്തരമായി തുടര്‍ന്നുള്ള ചികിത്സ ആരംഭിക്കുക
1, സിന്‍കോവിറ്റ് (ZINCOVIT ) 1xBDx10 ദിവസം ( 12 മണിക്കൂര്‍ ) മള്‍ട്ടി വിറ്റാമിന്‍ + മള്‍ട്ടി മിറല്‍ സപ്പോര്‍ട്ട്
2, ലിംസി ചവബിള്‍ വിറ്റാമിന്‍ സി ഗുളികകള്‍ 1xTDSX10 ദിവസം, ( ദിവസത്തില്‍ മൂന്ന് തവണ )
3, camphor TDS ഉപയോഗിച്ച് മൂന്ന് നേരം ആവി കൊള്ളുക
4, ഗാര്‍ഗല്‍സും ബെറ്റാഡൈന്‍ ബിഡിയും (12 മണിക്കൂര്‍)
5, വെള്ളം നന്നായി കുടിക്കുക
നാരങ്ങ വെള്ളം
ഹാല്‍ഡി പാല്‍
അനാര്‍ ജ്യൂസ്
മുസംബി ജ്യൂസ്
വെള്ളം
സൂപ്പ്
മെത്തി വിത്തുകള്‍ വെള്ളത്തില്‍
കാദ വെള്ളം
തേങ്ങയുടെ വെള്ളം
6, ഫ്രഷ് പച്ചക്കറികള്‍, പഴങ്ങള്‍, അശ്വഗന്ദ് ഹെ, അംല, ചവാന്‍പ്രാഷ് എന്നിവ ഉള്‍പ്പെട്ട ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റ് എടുക്കുക. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രധാന്യം മനസിലാക്കാന്‍ നിലവില്‍ പഠനങ്ങള്‍ ഒന്നുമില്ല. ഇതിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല എന്നതും പൊതുവായുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്,
7, ശ്വസന സംബന്ധമായ വ്യായാമങ്ങള്‍

പോസിറ്റീവാണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍, നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശത്താല്‍ മാത്രം ചെയ്യുക
1 ആന്റിബയോട്ടിക്ക്
കോവിഡ് ഒരു വൈറല്‍ അണുബാധയാണ.് സാങ്കേതികമായി നോക്കുകയാണെങ്കില്‍ ഒരു ആന്റിബയോട്ടിക്കിന്റെ പങ്ക് ആവശ്യമില്ല. പക്ഷേ, എന്നാല്‍ ഏതെങ്കിലും ബാക്ടീരിയ സൂപ്പര്‍ഇന്‍ഫെക്ഷന്‍ അടങ്ങിയിരിക്കുന്നതിന് എടുക്കേണ്ട ആവശ്യമുണ്ട്. ഉദാഹരണത്തിന്, അസിട്രോമിസൈന്‍ 500 മില്ലിഗ്രാം ഒഡി x 5 ദിവസം, ഡോക്‌സിസൈക്ലിന്‍ 100 മില്ലിഗ്രാം ബിഡി x 5 ദിവസം.
2, ആന്റി വൈറല്‍
ഫാവിപിരാവിര്‍ എന്ന മരുന്നിന്റെ ഉപയോഗത്തിന് എന്‍എംപിഎസി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ ഈ മരുന്ന് യുഎസിലും ഉപയോഗിക്കുന്നുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഈ മരുന്ന് നല്‍കാനാവുക.
ഒന്നാം ദിവസം : ലോഡിംഗ് ഡോസ് 1800 എംജി xബിഡി
രണ്ടാം ദിവസം മുതല്‍ ഏഴാം ദിവസം വരെ: 800 എംഡിx ബിഡി
ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്തതിന് ശേഷം മാത്രമാണ് ഈ മരുന്ന് സ്വീകരിക്കാന്‍ പാടുള്ളൂ.
3. ഐവര്‍മെക്റ്റിന്‍
കൊവിഡ് 19 കൊസേറ്റീവ് വൈറസിന്റെ ഒരു ഇന്‍ഹിബേറ്ററാണ് ഐവര്‍മെക്റ്റിന്‍. ഒരു മരുന്നായി ഐവര്‍ മെക്റ്റിന്‍ ഒരു ആന്റിപരാസിറ്റിക് ആണെങ്കിലും ഇത് എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. 12 എംജി x ഒഡി 3 ദിവസം എടുക്കാം. ഇതിന് മുന്നോടിയായി ഒരു ഡോക്ടറെ കണ്‍സെല്‍ട്ട് ചെയ്യേണ്ടതാണ്.
4, ചുമ
ബെന്‍ഡ്രീയല്‍ പോലുള്ള സിറപ്പുകള്‍ ചുമ ഒഴിവാക്കുന്നതിനായി സഹായിക്കുന്നു. ഒരു ഡോക്ടറുടെ കണ്‍സല്‍ട്ടേഷന് ശേഷം് മാത്രമേ ഈ സിറപ്പുകള്‍ ഉപയോഗിക്കാവൂ. മ്യൂസിനാക് 600 എന്ന ഗുളിക കഫം പുറത്തുവരുന്നതിന് സഹായിക്കും. കൂടാതെ ശ്വാസ തടസം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. ഡോക്ടറെ കണ്ടതിന് ശേഷം ഈ മരുന്ന് സ്വീകരിക്കാവുന്നതാണ്.
5- ആന്റികോഗുലന്റ്
രക്തം കട്ട പിടിക്കലും കൊവിഡ് രോഗവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. സ്‌ട്രോക്കും ഹൃദയാഘാതവും തടയാന്‍ ഉപയോഗിക്കുന്ന വേദനസംഹാരി കൊറോണ രോഗികള്‍ക്കും പ്രധാനമാണ്. ഇത്തരം അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് വേദന സംഹാരി കഴിക്കേണ്ടത്. എന്നാല്‍ നേരിയ കൊറോണ രോഗലക്ഷണമുള്ളവര്‍ കഴിക്കേണ്ടതില്ല.
6- ഇന്‍ഹലഡ് ബുഡസോനൈഡ്
ആസ്തമ രോഗികള്‍ക്കുള്ള ഒരു സ്റ്റിരോയിഡ് ആണിത്. നേരിയ ലക്ഷണമുള്ള കൊറോണ രോഗികള്‍ക്ക് ഇത് നല്‍കിയാല്‍ ആരോഗ്യനില വഷളാകുന്നത് തടയാം. വേഗത്തില്‍ രോഗശമനത്തിനും കാരണമാകുമെന്ന് ദി ലാന്‍സറ്റ് റസ്പിറേറ്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.

സ്റ്റിരോയിഡുകള്‍ സംബന്ധിച്ച ചില കാര്യങ്ങള്‍
1- രോഗം ഗുരുതരമാകുന്നത് തടയാന്‍ ഉപകാരപ്രദമാണ് സ്റ്റിരോയിഡുകള്‍
2- വൈറസിന്റെ ആവര്‍ത്തന ഘട്ടമായ ആദ്യ 7 ദിവസം സ്റ്റിരോയിഡുകള്‍ നല്‍കാതിരിക്കുന്നതാണ് ഉചിതം. ഈ വേളയില്‍ സ്റ്റിരോയിഡുകള്‍ നല്‍കിയാല്‍ വൈറസിന്റെ ആവര്‍ത്തനം അതിവേഗമാകാന്‍ ഇടയുണ്ട്.
3- ഡക്‌സാമെഥസോണും മെഥില്‍പ്രിഡ്‌നിസോലോണും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണം- ഡക്‌സോണ/ഡക്‌സാകോര്‍ട്ട് (6 എം.ജി ഒഡി* 5 ദിവസം) + 3 എം.ജി * ഒഡി* 3 ദിവസം + 1.5 എം.ജി ഒഡി*3 ദിവസം. മെഥില്‍പ്രിഡ്‌നിസോലോണിന്റെ കാര്യത്തിലാണെങ്കില്‍ (മെഡ്രോള്‍ 16 എം.ജി ബിഡി* 5 ദിവസം+ 8 എം.ജി ബിഡി * 3 ദിവസം+4 എം.ജി ബിഡി* 3 ദിവസം).
4- സ്റ്റിരോയിഡുകള്‍ പെട്ടെന്ന് നിര്‍ത്തരുത്. ക്രമേണയാണ് നിര്‍ത്തേണ്ടത്.
5- നിയന്ത്രണമില്ലാതെ സ്റ്റിരോയിഡുകള്‍ ഉപയോഗിക്കരുത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവൂ,
6- പ്രമേഹ രോഗികള്‍ സ്റ്റിരോയിഡ് ഉപയോഗിക്കുമ്പോള്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്.
7- പനി കുറയാത്ത സാഹചര്യമുണ്ടെങ്കില്‍ സ്റ്റിരോയിഡ്് നല്‍കാമെങ്കിലും ഡോക്ടറുടെ ഉപദേശം തേടണം.
ലാബ് പരിശോധനകള്‍
ഏഴാം ദിവസം സിടി സ്‌കാന്‍ എടുക്കാവുന്നതാണ്. 4, 7, 11 ദിവസങ്ങളില്‍ താഴെ കാണുന്ന പരിശോധനകള്‍ നടത്താവുന്നതാണ്. (രോഗം കൂടിവരുന്ന സാഹചര്യമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം തുടര്‍ച്ചയായ ലാബ് പരിശോധനകള്‍ നടത്തണം. നേരിയ ലക്ഷണം മാത്രമുള്ളവരാണെങ്കില്‍ ലാബ് പരിശോധന നിര്‍ബന്ധമില്ല)
1- ബ്ലഡ് കൗണ്ട്
2- എജി റേഷ്യോ
3- എല്‍ഡിഎച്ച്
4- എസ് ഫെറിട്ടിന്‍
5- എഎസ്ടി
6- എഎല്‍ടി
7- യുറിയ
8- ക്രിയാറ്റിനിന്‍
9- ഐഎല്‍6 (സെമി-സ്‌പെസിഫിക്)
10- ഡി-ഡിമര്‍
11- സിആര്‍പി
12- പ്രോകാല്‍സിറ്റോണിന്‍
13- പിടി
അഡ്മിഷൻ സൂചകങ്ങൾ
1. 2. ആന്റിപൈറിറ്റിക്സ് / സ്റ്റിറോയിഡുകൾ ഉപയോഗിച്ചിട്ടും വിട്ടുമാറാത്ത പനി
3. മറ്റ് രോഗാവസ്ഥകൾ
4 മോശം സാഹചര്യത്തിലുള്ള സിടി / ലാബ് റിപ്പോർട്ടുകൾ
5. ശ്വാസതടസ്സം
ഗുരുതരമായ കൊവിഡ് കേസുകളിൽ
1 റെംഡെസിവിർ
കൊവിഡ് ചികിത്സയിൽ റെംഡെസിവിറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് നിരവധി തിയറികളുണ്ടെങ്കിലും റാഡിക്സ് ഹെൽത്ത് കെയറിലെ ഞങ്ങളുടെ അനുഭവത്തിൽ റെംഡസിവിർ ഫലപ്രദമാണെന്ന് തന്നെയാണ് പറയാനുള്ളത്. എന്നാൽ ഇത് തെളിയിക്കുന്ന നിർണ്ണായക തെളിവുകൾ ഇല്ലെങ്കിലും ആദ്യരോഗലക്ഷണങ്ങൾ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് പത്ത് ദിവസങ്ങൾക്കം തന്നെ റെംഡെസിവിർ നൽകുന്നുണ്ട്. എന്നാൽ ആദ്യ ലക്ഷണം കാണിച്ച് 10 ദിവസത്തിനുശേഷം റെം ഡെസിവിർ നൽകുന്നത് ഫലപ്രദമാണോ എന്നും ചോദ്യമുയരുന്നുണ്ട്.
2 ഐവി സ്റ്റിറോയ്ഡ്
ഉയർന്ന തോതിൽ ശ്വാസതടസ്സമുൾപ്പെടെയുള്ള പ്രശ്നം അനുഭവപ്പെടുന്ന കൊവിഡ് രോഗികളിൽ ചില ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നത് സ്റ്റിറോയ്ഡുകളാണ്.
3 ആന്റിബയോട്ടിക്കുകൾ
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ ശക്തമായ വൈറസ് ബാധയേറ്റവരിലും - സെക്കണ്ടറി വൈറസ് ബാധയേറ്റവരിലും മോണോസെഫ് പോലുള്ള ആന്റിബയോട്ടിക്കുകളാണ് നൽകുന്നത്.
4 ടോസിലിസുമാബ്
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്ക് രോഗമുക്തിക്കായി നൽകുന്ന മരുന്നാണിത്. ആക്ട്മേരാ എന്ന പേരിലാണ് ഈ മരുന്ന് വരുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ജീവൻ രക്ഷിക്കാൻ ഈ മരുന്ന് സഹായിക്കും.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
5 പ്ലാസ്മ തെറാപ്പി
കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള തിയറികൾ പല തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നതാണ്. ഈ രോഗം പുതിയതാണ്. അതുകൊണ്ടു തന്നെ ഗുരുതരമായി രോഗം ബാധിച്ചവരിലെല്ലാം ഞങ്ങൾ ഇത് പരീക്ഷിക്കുന്നു.
നടി പാര്‍വതി നായരുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications