ഡി- 30 ഡിസെബലിറ്റി ലിസ്റ്റ് 2021; ഇന്ത്യയില്‍ നിന്നുള്ള ഡോ സായ് കൗസ്തുവ് ദാസ്ഗുപ്തയും പട്ടികയില്‍
ദില്ലി: അമേരിക്കന്‍ ഡിസെബലിറ്റി ആക്ടിന്റെ 31ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവിടുന്ന ഡി 30 ഡിസബലിറ്റി പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഡോ സായ് കൗസ്തുവ് ദാസ്ഗുപ്തയും ഇടം നേടി. അതുല്യമായ നേട്ടങ്ങളെ മാനിച്ചുകൊണ്ട് അമേരിക്ക ആസ്ഥാനമായുള്ള ആഗോള എന്റര്‍പ്രൈസാണ് ആഗോളതലത്തിലെ 30 അംഗപരിമിതരായ നേതാക്കളുടെ പട്ടിക പുറത്തുവിടുന്നത്. 13 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 300ഓളം നോമിനേഷനുകളില്‍ നിന്നാണ് 30 പേരെ തിരഞ്ഞെടുക്കുന്നത്.
ആഗോളതലത്തിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള ഡോ സായ് കൗസ്തുവ് ദാസ്ഗുപ്ത ഡി -30 ഡിസെബിലിറ്റി ഇംപാക്റ്റ് ലിസ്റ്റ് 2021 ല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആഗോള തലത്തില്‍ വൈകല്യ ഉള്‍പ്പെടുത്തല്‍, നേതൃത്വം, വൈവിധ്യമാര്‍ന്ന പ്രാതിനിധ്യം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉത്തേജകമായി അദ്ദേഹം മാറി. മികച്ച നേതൃത്വ ഗുണമുള്ള ഒരു വ്യക്തി കൂടിയാണ് ഡോ സായ് കൗസ്തുവ് ദാസ്ഗുപ്ത. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് അദ്ദേഹത്തെ ഈ പട്ടികയില്‍ തിരഞ്ഞെടുത്തത്.

ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫെക്റ്റ എന്ന അപൂര്‍വ്വ രോഗത്തിനോട് പൊരുതിയ വ്യക്തി കൂടിയാണ് സായ് കൗസ്തുവ് ദാസ്ഗുപ്ത. തൊട്ടാല്‍ എല്ലുകള്‍ പൊട്ടുന്ന രോഗാവസ്ഥയോട് പടപൊരുതിയ അദ്ദേഹം ഒട്ടേറെ പേര്‍ക്ക് ആവേശമാണ്. ആഗ്രഹിച്ചാല്‍ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് സായ് കൗസ്തുവ്.
അസ്ഥികള്‍ പൊട്ടുന്ന ആപൂര്‍ രോഗവും 90% വൈകല്യമുള്ള ശരീരവും ഉണ്ടായിരുന്നിട്ടും, തന്റെ കരിയര്‍ ദുര്‍ബലമാകാന്‍ അദ്ദേഹം അനുവദിച്ചില്ല. ഗ്രാഫിക്സ് ഡിസൈനര്‍, ഗ്ലോബല്‍ മോട്ടിവേഷണല്‍ സ്പീക്കര്‍, ഗുഡ്വില് അംബാസഡര്‍, സര്‍ട്ടിഫൈഡ് ഹാപ്പിനെസ് കോച്ച് എന്നിവ കൂടാതെ ലിംക അടക്കം 15 ലോക റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ചെറിയ വൈകല്യങ്ങളില്‍ സ്വയം ഒതുങ്ങി നില്ക്കുന്ന എല്ലാവര്ക്കും അദ്ദേഹം പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ്.
Recommended Video
ഹാപ്പിനെസ് കോച്ചിംഗിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് പേരുമായി സംവദിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതില്‍ ആഗോള നേതാക്കള്‍, പണ്ഡിതന്മാര്, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് ആളുകള്‍, എല്‍ജിബിടിക്യു കമ്മ്യൂണിറ്റി, ചേരിയില്‍ വളരുന്ന ുട്ടികള്‍, സ്ത്രീകള്‍, യുവ ഐടി പ്രൊഫഷണലുകള്‍ എല്ലാവരും ഉള്‍പ്പെടും. യുഎസ്, ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനങ്ങളുമായി അദ്ദേഹം സംവിദിച്ചിട്ടുണ്ട്. ആഗോല തലത്തില്‍ അംഗപരിമിതമായ നേതാക്കള്‍ക്കൊപ്പം, ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച സുസ്ഥിര വികസന പദ്ധതികളില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications