കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോവിഡാനന്തര ലോകത്തെ ജീവിതം'; പോസ്-പോസ് പ്രതിവാര സംവാദം ഗ്ലോബൽ എഡിഷനിൽ ഡോ. ശശി തരൂർ

Google Oneindia Malayalam News

മനുഷ്യരാശിയുടെ തന്നെ വിധി മാറ്റി എഴുതിയ രോഗവുമായുള്ള പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇനി വരുന്ന കാലത്തെ കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്താകണം എന്ന് ഡോ. ശശി തരൂർ എംപി സംസാരിക്കുന്നു.

മിഷൻ ബെറ്റർ ടുമോറോ (MBT)യുടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകർ കാത്തിരിക്കുന്ന പോസ്-പോസ് പ്രതിവാര സംവാദത്തിന്റെ ഗ്ലോബൽ എഡിഷനിൽ ജനുവരി 15 വെള്ളിയാഴ്ചയാണ് ഡോ. തരൂർ 'കോവിഡാനന്തര ലോകത്തെ ജീവിതം' (Life in Post Pandemic World) എന്ന വിഷയത്തിൽ സംസാരിക്കുന്നത്.

യുവജനങ്ങൾക്കിടയിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ട് വരുവാനും, അർത്ഥപൂർണ്ണമായ സാമൂഹിക ഇടപെടലുകൾ നടത്തുവാനും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി വിജയൻ IPSന്റെ പിന്തുണയോടെ ആഗോളതലത്തിൽ രൂപീകരിച്ച ഒരു കൂട്ടായ്മയാണ് മിഷൻ ബെറ്റർ ടുമോറോ (MBT). കുട്ടികൾക്ക് വേണ്ടി വിജയകരമായി നടപ്പാക്കിയ പല പ്രശസ്തമായ പദ്ധതികളുടെയും ഉപജ്ഞാതാവ് കൂടിയാണ് പി വിജയൻ.

tharoor

സമൂഹത്തിൽ പ്രത്യാശയുടെ തിരി കെടാതെ സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ പോസ്-പോസ് എന്ന ഓൺലൈൻ സംവാദ പരമ്പര ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആൾക്കാരിലെത്തി കഴിഞ്ഞു. മോഹൻലാൽ, ഇൻഫോസിസ് മുൻ CEO എസ് ഡി ഷിബുലാൽ, ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ്, സീനിയർ ആയ IAS, IPS ഉദ്യോഗസ്ഥർ, പ്രമുഖ കലാ-സാംസ്‌കാരിക നായകർ തുടങ്ങി 75-ഇൽ അധികം പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ സംവാദത്തിൽ പങ്കെടുത്തു കഴിഞ്ഞു. യൂണിസെഫ്‌ (UNICEF) ഈ സംവാദ പരമ്പരയുടെ തുടക്കം മുതലുള്ള പങ്കാളിയാണ്.

പോസ്-പോസ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്ലോബൽ എഡിഷന്റെ രണ്ടാമത്തെ സംവാദമാണ് ഡോ. തരൂർ നടത്തുന്നത്. ആദ്യ സംവാദം നോബൽ സമാധാന സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥിയുമായി ആയിരുന്നു. അടുത്ത ജനുവരി 15 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.45-ന് ഡോ. തരൂരുമായി നടക്കുന്ന സംവാദം എം.ബി.ടി. യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ തത്സമയം കാണാവുന്നതാണ്.

https://www.facebook.com/mbtunited

https://www.instagram.com/mbtunited/

https://www.youtube.com/mbtunited

https://m.dailyhunt.in/buzz/video/malayalam/misc/mission+better+tomorrow+live-b22657196?s=a&ss=wsp

English summary
Dr. Shashi Tharoor to address the second Pos-Poss Global Talk on ‘Life in Post Pandemic World’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X