നടി ആക്രമിക്കപ്പെട്ട സംഭവം;സോഷ്യല്‍ മീഡിയ കുടുങ്ങും!! സുനിതാ കൃഷ്ണന്‍ സുപ്രീം കോടതിയില്‍
ദില്ലി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന്‍ കോടതിയില്‍. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയകളിലെ പ്രചാരണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. തമിഴിലുള്ള ഫേസ്ബുക്ക് പോസ്റ്റും ഹര്‍ജിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പേജിനെതിരെ ഉയര്‍ന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. തമിഴ് ഭാഷയിലുള്ള പേജാണ് നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുണ്ടെന്ന അവകാശപ്പെട്ട് രംഗത്തെത്തിയത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് സുനിത കൃഷ്ണന്‍ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമ പ്രചാരണങ്ങള്‍ തടയുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ടാണ് സുനിതാ കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിപ്പിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ കോടതി അടിന്തര ഇടപെടലാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.












Click it and Unblock the Notifications