നോട്ടുനിരോധനം: മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം നിഷ്കളങ്കരല്ല, മോദിയെ ജനകീയ വിചാരണ ചെയ്യണമെന്ന് ഐസക്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ശരിയായ തീരുമാനമല്ല എന്ന് ആവര്‍ത്തിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. നോട്ടുനിരോധനം ശരി വെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണം എന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമാണ് എന്നും തോമസ് ഐസക് പ്രതികരിച്ചു. നോട്ട് റദ്ദാക്കലിലൂടെ എന്താണ് നേടിയത് എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി. രാജ്യത്തിന് ലഭിക്കേണ്ട 15 ലക്ഷം കോടി വരുമാനം ഇല്ലാതായില്ലേ എന്നും തോമസ് ഐസക് ചോദിച്ചു. നോട്ടുമാറാന്‍ 52 ദിവസം സമയം നല്കി എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണം എന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

നോട്ടുനിരോധനത്തില്‍ മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം ആരും നിഷ്കളങ്കരല്ല എന്നും തോമസ് ഐസക് പറഞ്ഞു. ഇതാദ്യമായല്ല തോമസ് ഐസക് നോട്ടുനിരോധനത്തെ വിമര്‍ശിക്കുന്നത്. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മണ്ടത്തരമാണ് എന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. ബി ജെ പിക്കാര്‍ പോലും നോട്ടുനിരോധനത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലരല്ല.

നോട്ടുനിരോധനത്തിന്റെ പ്രഖ്യാപനത്തിന്റെ രാത്രി തന്നെ പത്രസമ്മേളനം വിളിച്ച് ഈ നടപടി ഭ്രാന്താണെന്ന് പറഞ്ഞൊരാളാണ് താന്‍ എന്നും തോമസ് ഐസക് പറഞ്ഞിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിടുമ്പോഴും അതിന്റെ കെടുതികളില്‍ നിന്ന് രാജ്യം മോചിതമായിട്ടില്ല എന്നും 50 ദിവസം തരൂ, ഇല്ലെങ്കില്‍ എന്നെ കത്തിച്ചോളൂ എന്നായിരുന്നു മോദി അന്ന് പറഞ്ഞിരുന്നത് എന്നും തോമസ് ഐസക് ഓര്‍മിപ്പിച്ചു

ഇന്നാണ് സുപ്രീംകോടതി നോട്ടുനിരോധനം ശരിവെച്ച് വിധി പ്രഖ്യാപിച്ചത്. നോട്ടുനിരോധനം ശരിയെന്ന് ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ബി വി നാഗരത്ന വിയോജിപ്പ് രേഖപ്പെടുത്തി. സാമ്പത്തിക നയത്തിന്റെ കാര്യങ്ങളില്‍ വലിയ സംയമനം പാലിക്കേണ്ടതുണ്ട് എന്നും നിലവിലെ സാഹചര്യത്തില്‍ നോട്ടുനിരോധനം റദ്ദാക്കാനാകില്ല എന്നുമാണ് നോട്ടുനിരോധനം ശരിവെച്ച് കൊണ്ട് ജസ്റ്റിസ് ബി ആര് ഗവായ് വിധിന്യായം. പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്ന ജസ്റ്റിസ് ബി ആര് ഗവായിയുടെ വിധിയോട് വിയോജിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് നോട്ട് നിരോധിക്കാന്‍ അധികാരമില്ല എന്നും ഹര്‍ജിയിലെ ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ബി ആര് ഗവായ് തയ്യാറാക്കിയ മറുപടിയില്‍ നിന്ന് വ്യത്യസ്തമാണ് എന്നും നാഗരത്ന വ്യക്തമാക്കുകയും ചെയ്തു. പാര്‍ലമെന്റിനെ അറിയിച്ച് നിയമനിര്‍മാണം നടത്തി വേണമായിരുന്നു നോട്ടുനിരോധനം നടപ്പാക്കാന്‍ എന്നും ബി വി നാഗരത്ന പറഞ്ഞിരുന്നു
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications