Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്സിനേഷൻ: പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രധാനമന്ത്രിക്ക് ശിവദാസൻ എംപിയുടെ കത്ത്

ദില്ലി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയതായി രാജ്യസഭാ എംപി ഡോ. വി ശിവദാസൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് വന്ന പ്രവാസികൾക്ക്‌ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അതാതു രാജ്യങ്ങളിലെ വാക്‌സിനേഷൻ നിയമങ്ങൾ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നത് അവിടങ്ങളിലേക്ക് യാത്രചെയ്യുവാനുള്ള ഒരു അനിവാര്യ രേഖയായി മാറിക്കഴിഞ്ഞു'.

'വാക്‌സിനേഷൻ പൂർത്തിയാക്കിയ രേഖ കൈവശം ഇല്ലാത്തവർ 7 മുതൽ 14 ദിവസം വരെ ക്വാറന്റീനിൽ പോകേണ്ടിവരുന്ന അവസ്ഥയും നിലവിലുണ്ട്. സാധാരണ തൊഴിലാളികൾക്കും ഇടത്തരക്കാർക്കും താങ്ങാവുന്നതിലും എത്രയോ കൂടുതലാണ് മിക്ക രാജ്യങ്ങളിലെയും ക്വാറന്റൈൻ ചെലവ്. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മിക്ക കമ്പനികളും വാക്‌സിനേഷൻ പൂർത്തിയാക്കാത്തവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ വന്ന് തിരിച്ചുപോകാൻ പറ്റാതെ ജോലിയും വരുമാനവും നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് രാജ്യത്തൊട്ടാകെയുള്ളത്. ഇവർക്ക് വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം അടിയന്തിര നടപടി കൈക്കൊള്ളേണ്ടതുണ്ട്' എന്ന് വി ശിവദാസൻ ചൂണ്ടിക്കാട്ടി.

sivadasan

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

'ഇതിനു പുറമെ ഇന്ത്യയിൽ എത്തിയതിനു ശേഷം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച പ്രവാസികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വാക്‌സിനേഷൻ പൂർത്തിയാകാത്തതിനാൽ മിക്കവാറും പേർക്ക് ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചുപോകാനോ ജോലിയിൽ പ്രവേശിക്കാനോ സാധിക്കുന്നില്ല. കേന്ദ്ര സർക്കാർ ഈ അടുത്താണ് വാക്‌സിനേഷന്റെ രണ്ടു ഡോസുകൾക്കിടയിലുള്ള ഇടവേള ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുമൂലം പെട്ടെന്ന് തിരിച്ചുപോകേണ്ട (ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ച) പ്രവാസികൾ ബുദ്ധിമുട്ടിലാവുകയും ചെയ്തു. പ്രവാസികളെ സംബന്ധിച്ച ഈ രണ്ടു വിഷയങ്ങളിലും ആടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് കത്തിൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും എംപി വ്യക്തമാക്കി.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Andhra Pradesh to send Nellore ayurveda practitioner’s ‘Covid drug’ to ICMR for efficacy test

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+