കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയിൽ നടന്നത് നാടകീയ രംഗങ്ങൾ; എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ചത് വി മുരളീധരൻ

Google Oneindia Malayalam News

ദില്ലി; കാർഷിക ബില്ല് ചർച്ചയ്ക്കിടെ പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്തത് ശബ്ദവോട്ടോടെ. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് എംപിമാരെ സസ്പെന്റ് ചെയ്യാനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. എട്ട് എംപിമാരെയാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്പെന്റ് ചെയ്തത്.

സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് സഭയിൽ തുടരാൻ അവകാശമില്ലെന്ന് വി മുരളീധരൻ പറഞ്ഞു. അതേസമയം എംപിമാരുടെ വളരെ മോശപ്പെട്ട പ്രവൃത്തിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതികരിച്ചു. ചെയർമാനെ ശാരീരികമായി ഭീഷണിപ്പെടുത്തി. തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു. ഇത് നിർഭാഗ്യകരവും അപലപനീയവുമാണ്. ദയവായി എംപിമാർ ആത്മമപരിശോധന നടത്താൻ തയ്യാറാകണം, അദ്ദേഹം പറഞ്ഞു.രാജ്യസഭ ഉപാധ്യക്ഷനെതിരായ അവിശ്വാസ പ്രമേയയവും തള്ളിക്കളഞ്ഞതായി ഉപരാഷ്ട്രപതി വ്യക്തമാക്കി.

mur-1600664314.jpg -Properties

ബില്ലിനെതിരെ ആദ്യം പ്രതിഷേധിച്ച തൃണമൂൽ എംപി ഡെറിക് ഒബ്രൈയ്ൻ കെകെ രാഗേഷ്, സഞ്ജയ് സിങ്, രാജു സതാവ്, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. അതേസമയം എംപിമാർക്കെതിരായ നടപടിയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഞായറാഴ്ചയാണ് രണ്ട് കാർഷിക ബില്ലുകൾ രാജ്യസഭയിൽ ശബ്ദവോട്ടോടെ പാസാക്കിയത്. കാർഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബിൽ, വിലസ്ഥിരതയും സേവനങ്ങളുമായി ബന്ധപ്പെട്ട കർഷക കരാർ ബിൽ എന്നിവയാണ് പാസാക്കിയത്. അവശ്യവസ്തു നിയമ ഭേദഗതി ബിൽ ഇന്ന് സഭ പരിഗമിക്കും.

 രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു

കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കംകാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം

'18 കാരിയായ കാമുകിയെ' കാണാൻ എത്തിയ യുവാവ് ഞെട്ടി;പറ്റിക്കപ്പെട്ടതോടെ കത്തിവീശി,യമണ്ടൻ പ്രേമകഥ ഇങ്ങനെ'18 കാരിയായ കാമുകിയെ' കാണാൻ എത്തിയ യുവാവ് ഞെട്ടി;പറ്റിക്കപ്പെട്ടതോടെ കത്തിവീശി,യമണ്ടൻ പ്രേമകഥ ഇങ്ങനെ

English summary
Dramatic scenes in the Rajya Sabha; V Muraleedharan moved resolution against MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X