• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കീറിയ സാരി, അഴിഞ്ഞുലഞ്ഞ മുടി, കരഞ്ഞുകലങ്ങിയ കണ്ണ്, ഡിഎംകെയുടെ അടിത്തറ ഇളക്കിയ ജയയുടെ ദ്രൗപദി ശപഥം!

  • By Gowthamy

ചെന്നൈ : തമിഴകത്തിന്റെ ദ്രൗപദിയാണ് അന്തരിച്ച മുഖ്യമന്ത്രി ജയലളിത. മഹാഭാരത്തില്‍ പരസ്യമായി വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനനെതിരെ ദ്രൗപദി നടത്തുന്ന ഒരു ശപഥമുണ്ട്. സമാനമായൊരു ശപഥത്തിന്റെ കഥ തമിഴ്‌നാട് രാഷ്ട്രീയത്തിനും പറയാനുണ്ട്. കരുണാനിധിയുടെ പതനത്തിന് തന്നെ കാരണമായ ഒരു ശപഥമായിരുന്നു അത്. തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ സംഭവം കൂടിയായിരുന്നു അത്.

1989 മാര്‍ച്ച് 25നായിരുന്നു അത്. അതേ വര്‍ഷം അധികാരത്തിലേറിയ കരുണാനിധി സര്‍ക്കാര്‍ ജയലളിത ഉള്‍പ്പെടെയുള്ള എഐഎഡിഎംകെ പ്രവര്‍ത്തകരെ കണക്കിന് ദ്രോഹിക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷമാണെങ്കിലും പ്രതിപക്ഷത്തിന്റെ വില നല്‍കിയിരുന്നില്ല. ഇതിനിടെയാണ് കരുണാനിധിയുടെ ആദ്യ ബജറ്റ് അവതരണം.

 പ്രതിപക്ഷ ബഹളം

പ്രതിപക്ഷ ബഹളം

മാര്‍ച്ച് 25ന് നിയമസഭ സമ്മേളനം നടക്കുന്നതിനിടെ ജയലളിതയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബജറ്റ് അവതരണം നിര്‍ത്തിവച്ച് ചില കാര്യങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പതിവ് അവഗണന നല്‍കി കരുണാനിധി ബജറ്റ് അവതരണം തുടര്‍ന്നു.

 ചീത്ത വിളിയുമായി കരുണാനിധി

ചീത്ത വിളിയുമായി കരുണാനിധി

കുറ്റവാളി എന്നാരോപിച്ചാണ് ജയയും സംഘവും ശക്തമായി കരുണാനിധിക്കു നേരെ ആഞ്ഞടിച്ചു കൊണ്ടിരുന്നത്. ഇതിനിടെ പ്രകോപിതനായ കരുണാനിധി ജയലളിതയെ ചീത്ത വിളിക്കുകയും ചെയ്തു. കരുണാനിധിയുടെ അതിരുവിട്ട ഈ പ്രവൃത്തി ഒടുവില്‍ നിയമസഭ രേഖകളില്‍ നിന്നു തന്നെ നീക്കിയിരുന്നു.

 ജയലളിതയ്ക്കു നേരെയും

ജയലളിതയ്ക്കു നേരെയും

ഇതിനിടെ അണ്ണാഡിഎംകെ പ്രവര്‍ത്തകരിലൊരാള്‍ മുഖ്യമന്ത്രി കരുണാനിധിയെ ആക്രമിച്ചു എന്ന് ആരോപണം ഉയര്‍ന്നു. ഇതോടെ അംഗ സംഖ്യയില്‍ വലുതായിരുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ ജയയ്ക്കും സംഘത്തിനു നേരെ തിരിഞ്ഞു. പ്രവര്‍ത്തകര്‍ ജയയ്ക്ക് സുരക്ഷാ വലയം തീര്‍ത്തെങ്കിലും കരുണാനിധിയുടെ വിശ്വസ്തനും പൊതുമരാമത്ത് മന്ത്രിയുമായ ദുരൈ മുരുകന്‍ അപ്രതീക്ഷിതമായി ജയലളിതയെ ആക്രമിക്കുകയായിരുന്നു.

 കീറിയസാരിയുമായി ജയ

കീറിയസാരിയുമായി ജയ

ജയയുടെ സാരി വലിച്ച് കീറുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. ജയയെ ശാരീരികമായി ഉപദ്രവിക്കുകപോലും ചെയ്തു. ഇതോടെയാണ് ഡിഎംകെയ്ക്ക് അടിതെറ്റിയത്. കീറിയ സാരിയും അഴിഞ്ഞ മുടിയുമായി ജയലളിത മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇനി എന്ന് നിയമസഭയിലേക്ക് കയറാനാകുമോ അന്നു മാത്രമെ എത്തുകയുള്ളൂവെന്നായിരുന്നു ജയലളിതയുടെ ശപഥം. എന്നാല്‍ കരുണാനിധിയെ മന്ത്രിസഭയില്‍ നിന്നിറക്കാതെ നിയമസഭയിലേക്കെത്തില്ലെന്നാണ് ജയ പറഞ്ഞതെന്ന് ഇത് വ്യാഖ്യാനിക്കപ്പെട്ടു.

 മികച്ച വിജയം

മികച്ച വിജയം

തിമിഴകം ഒരിക്കലും മറക്കാത്ത സംഭവമായിരുന്നു ഇത്. പിന്നാലെ 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 168 സീറ്റില്‍ 164 സ്വന്തമാക്കി എഐഎഡിഎംകെ മികച്ച വിജയം നേടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് എഐഎഡിഎംകെ മികച്ച വിജയം സ്വന്തമാക്കിയത്. ഇതോടെ ജയലളിത തമിഴകത്തിന്റെ അമ്മയായി. ഇത്രയേറെ സ്ത്രീ അനുയായികള്‍ ജയലളിതയ്ക്ക് ഉണ്ടായതിന്റെ പ്രധാനകാരണവും ഇതു തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പില്‍ക്കാലത്ത് ഡിഎംകെയെ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി വിലയിരുത്തപ്പെട്ടതിന്റെ ഒരുകാരണവും ഇതു തന്നെയായിരുന്നു.

English summary
During her term as Leader of the Opposition, DMK MLAs molested Jayalalithaa and nearly disrobed her while the house was in session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more