കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തൽ കിറ്റ് വികസിപ്പിച്ച് ഡിആർഡിഒ
ദില്ലി; മനുഷ്യനിൽ കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് 'DIPCOVAN' തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് (ഡിപാസ്) ആണ് കിറ്റ് വികസിപ്പിച്ചത്.75 മിനിട്ടുകൊണ്ട് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം.

18 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. കിറ്റ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഏപ്രിലിൽ അംഗീകരിച്ചിരുന്നു.മെയിൽ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ), സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഓ), കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം എന്നിവ കിറ്റ് ഉത്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അനുമതി നൽകിയിരുന്നു.
ജൂൺ ആദ്യവാരം മുതല്‍ വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്‌സ് കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിൽപന നടത്തും. 100 കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിപണിയിൽ എത്തുക. പ്രതിമാസം 500 കിറ്റുകളാകും നിർമ്മിക്കുക. 575 രൂപയാവും പരിശോധനയ്ക്ക് ചെലവ്.












Click it and Unblock the Notifications