കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിനായി 'ആന്റി ഡ്രോണ്‍ സിസ്‌റ്റം' നിര്‍മ്മിക്കാനൊരുങ്ങി ഡിആര്‍ഡിഒ

Google Oneindia Malayalam News

ന്യൂഡല്‍ഹി: സൈന്യത്തിനായി ആന്റി ഡ്രോണ്‍ സിസ്‌റ്റം വികസിപ്പിക്കാനും, നിര്‍മ്മിക്കാനും ഭാരത്‌ ഇലക്ട്രോണിക്‌സിന്‌ ചുമതല നല്‍കി ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്പ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ).ആന്റി ഡ്രോണ്‍ സിസ്‌റ്റം പ്രതിരോധ മേഖലക്ക്‌ ഏറ്റവും അത്യാവശ്യമായ ഘടകമാണെന്ന്‌ നിലക്കാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഡിആര്‍ഡിഒ നിര്‍ദേശം നല്‍കിയത്‌.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ആന്റി ഡ്രോണ്‍ സിസ്‌റ്റം ഉപയോഗിച്ചു വരുന്നുണ്ട്‌.2020 തുടക്കത്തില്‍ ഡ്രോണ്‍ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ വസതിയിലും, കാറിലും ആന്റി ഡ്രോണ്‍ സിസ്‌റ്റം സ്ഥാപിക്കുകയായിരുന്നു.

drdo

പാക്കിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ ചൈനീസ്‌ നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ച്‌ ജമ്മുകാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ലൈന്‍ ഓഫ്‌ കണ്‍ട്രോള്‍ വഴി ആയുധങ്ങളും ലഹരി ഉദ്‌പന്നങ്ങളും കടത്തിവരുന്നുണ്ട്‌. ഡിആര്‍ഡിഒയുടെ പദ്ധതി വിജയകരമായാല്‍ ഇത്തരം ഡ്രോണുകളെ നിര്‍വീര്യമാക്കനോ എതിരാളികളുടെ ഡ്രോണുകള്‍ നശിപ്പിക്കാനോ കഴിയും.

ആന്റി ഡ്രോണ്‍ സിസ്‌റ്റത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഡിആര്‍ഡിഒ തലവന്‍ സതീഷ്‌ റെഡ്ഡി ഉടന്‍ തന്നെ സൈന്യത്തിന്‌ കത്തയക്കുമെന്നാണ്‌ വിവരം. ആന്റി ഡ്രോണ്‍ സിസ്‌റ്റത്തിന്റെ നിരമാണപ്രവര്‍ത്തനങ്ങള്‍ കത്തില്‍ വിശദീകരിക്കും. 2020 റിപ്പബ്ലിക്‌ ദിനത്തിലും, സ്വാതന്ത്യ ദിനത്തിലും നേരത്തെ ആന്റി ഡ്രോണ്‍ സിസ്‌റ്റം സൈന്യം ഉപയോഗിച്ചിരുന്നു. മൂന്ന്‌ കിലോമീറ്റര്‍ ചുറ്റളവില്‍ കാണുന്ന കാണുന്ന ഡ്രോണുകളെ നിര്‍വിര്യമാക്കാന്‍ കഴിയുന്ന റഡാറുകളാണ്‌ അന്ന്‌ ഉപയോഗിച്ചിരുന്നത്‌.

2091മുതല്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ പഞ്ചാബ്‌ അതിര്‍ത്തിയില്‍ നിരവധി തവണ ഡ്രോണുകള്‍ ഉപയോഗിച്ചതായി ഇന്റലിജന്‍സ്‌ ബ്യൂറോ കണ്ടെത്തിയിരുന്നു. പത്ത്‌ കിലോഗ്രാം സാധനം വഹിക്കാന്‍ കഴിവുള്ള ചൈനീസ്‌ നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആയുധങ്ങളും, ലഹരി ഉത്‌പന്നങ്ങളും കടത്തുന്നുവെന്നാണ്‌ വിവരം.

ഡിആര്‍ഡിഒയുടെ ആന്റി ഡ്രോണ്‍ സിസ്‌റ്റം വിജയകരമായാല്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കും ഇത്‌ ഗുണകരമാകും. പദ്ധതി വിജയകരമായാല്‍ ആദ്യം ജമ്മുകാശ്‌മീരിലെ ലൈന്‍ ഓഫ്‌ കണ്‍ട്രോള്‍ അതിര്‍ത്തിയില്‍ പരീക്ഷിക്കാനാണ്‌ തീരുമാനം.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
DRDO start to develop anti drone system for armed forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X