ബെംഗളൂരുവില്‍ മെയ് 14ന് ഫ്രീയായി യുബര്‍ റൈഡുകള്‍.. ഓഫര്‍ ഒരു ദിവസം മാത്രം!
ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യുബറിന്റെ വക സൗജന്യ റൈഡുകള്‍. യുബറിന്റെ ടാക്സി കാറുകളിലാണ് സൗജന്യ യാത്ര എന്നാരെങ്കിലും വിചാരിച്ചെങ്കില്‍ തെറ്റി. മോട്ടോര്‍ സൈക്കിളിനാണ് ഓഫര്‍. മെയ് 14 ശനിയാഴ്ചയാണ് യുബറും മോട്ടോര്‍ സൈക്കിള്‍ റെന്റല്‍ കമ്പനിയായ വിക്കഡ് റൈഡും ചേര്‍ന്ന് ബെംഗളൂരു നിവാസികളെ സൗജന്യമായി ബൈക്കില്‍ കൊണ്ടുപോകുന്നത്.
പൂന്തോട്ടങ്ങളുടെ നഗരിയായ ബെംഗളൂരുവിലൂടെ നിങ്ങളുടെ ഡ്രീം ബൈക്ക് തികച്ചും സൗജന്യമായി ഓടിക്കാനുള്ള അവസരം - ഇതാണ് യുബര്‍ നല്കുന്ന ഓഫര്‍. കാവസാക്കി മുതല്‍ ഹാര്‍ലി വരെയുളള ബൈക്കുകള്‍ ഓഫറില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. ഉബര്‍ ആപ്പിലൂടെ സൗജന്യ റൈഡ് ബുക്ക് ചെയ്യാം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണി വരെയാണ് ഫ്രീ റൈഡിനുള്ള സമയം.

യുബറിന്റെ സൗജന്യ റൈഡ് ആസ്വദിക്കാനായി ചെയ്യേണ്ടത് ഇത്രമാത്രം. യുബറിന്റെ ആപ്ലിക്കേഷനില്‍ നിന്നും 12 മണിക്കും 4 മണിക്കും ഇടയില്‍ ബുക്ക് ചെയ്യുക. യുബര്‍ ആപ്പിലെ വിക്കഡ് വ്യൂവിലാണ് ക്ലിക് ചെയ്യേണ്ടത്. വിക്കഡ് റൈഡ് പ്രതിനിധി ബൈക്കുമായി നിങ്ങളുടെ വീടിന് മുന്നില്‍ എത്തും. ഇതിനൊന്നും പ്രത്യേകിച്ച് കാശ് മുടക്കില്ല എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ഈ ഓഫര്‍ എന്തായാലും മിസ് ചെയ്യില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് യുബര്‍ സ്ഥിരം യാത്രക്കാരും ആരാധകരുമായ ആളുകള്‍. ഒരുപാട് പുതിയ യാത്രക്കാരെ യുബറുമായി അടുപ്പിക്കാന്‍ ഈ സംരംഭത്തിന് പറ്റുമെന്ന് യുബറിലെ സ്ഥിരം യാത്രക്കാരിയായ അര്‍ച്ചന ശ്രീവാസ്തവ വണ്‍ ഇന്ത്യയോട് പറഞ്ഞു. യുബര്‍ ഫ്രീ യാത്രയുടെ നിബന്ധനകള്‍ ഇവയാണ് - 15 മിനുട്ടായിരിക്കും ഓരോ ഫ്രീ റൈഡും. സ്വന്തമായി ബൈക്ക് ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സും പാന്‍ കാര്‍ഡും നിര്‍ബന്ധം. ഹെല്‍മറ്റ് അടക്കമുള്ള മറ്റെല്ലാ നിയമങ്ങളും പാലിച്ചായിരിക്കണം റൈഡിങ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications