ഇറക്കമുള്ള കുപ്പായം ഇട്ടാല്‍ മാത്രമേ പബ്ബുകളില്‍ പ്രവേശനമൂള്ളൂ..
ചെന്നൈ: അല്പ വസ്ത്രം ധരിച്ച് ആടിത്തിമര്‍ക്കാന്‍ പബുകളില്‍ പോകാന്‍ ഒരുങ്ങിയ സുന്ദരീമണികള്‍ ഒരുനിമിഷം ഞെട്ടി. ഇറക്കമുള്ള വസ്ത്രമോ ജീന്‍സോ ധരിച്ചു മാത്രം പബില്‍ വന്നാല്‍ മതിയെന്നുള്ള മൊസേജ് കണ്ടാല്‍ സുന്ദരികളുടെ ചങ്ക് തകരില്ലേ.. ഇവിടെയും സംഭവിച്ചത് അതു തന്നെ. ചെന്നൈയിലെ പബ്ബുടമകളാണ് ഇങ്ങനെയൊരു സന്ദേശം വിട്ടത്.
ചെന്നൈയിലെ പബ്ബുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പോലീസിനെ പേടിച്ചാണ് പബ്ബുടമകള്‍ ഇങ്ങനെ എസ്എംഎസ് തൊടുത്തുവിട്ടത്. നല്ല വസ്ത്രങ്ങള്‍ ധരിച്ചു മാത്രം വന്നാല്‍ മതിയെന്നുള്ള മെസേജാണ് വനിതാ സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. പബ്ബുകളില്‍ നടക്കുന്ന കാര്യങ്ങളും സ്ത്രീകളുടെ വസ്ത്രധാരണവും പരിശോധിക്കാന്‍ പൊലീസ് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

പോലീസ് പരിശോധനയെ ഭയന്ന് പബ്ബുകളുടെ പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിക്കാനും ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രി പതിനൊന്നര മണിയോടെ ചെന്നൈയിലെ പബ്ബുകള്‍ അടയ്ക്കാനാണ് തീരുമാനം. നിര്‍ദ്ദേശം പാലിക്കാതെ കുട്ടിക്കുപ്പായം ഇട്ടു പോയാല്‍ പബിലേക്ക് കയറാമെന്ന് ആരും മോഹിക്കേണ്ട. ഷോര്‍ട്സും ത്രീഫോര്‍ത്തും മിനി സ്കര്‍ട്ടും ധരിച്ചു വരുന്ന യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഉടമകള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പബ്ബുകളില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ചില പബ്ബുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ ഇടങ്ങള്‍ ഒരുക്കാനും ആലോചിക്കുന്നുണ്ട്. ലെഹംഗ, കുര്‍ത്ത, ലോംഗ് സ്കര്‍ട്ട്, ജീന്‍സ്, പാന്റ്, സല്‍വാര്‍ എന്നിവ ധരിച്ചു മാത്രമേ സ്ത്രീകള്‍ വരാന്‍ പാടൂള്ളൂവെന്നാണ് മറ്റൊരു പബ്ബുടമ അയച്ച സന്ദേശം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications