ഓറഞ്ചിനിടയില്‍ ലഹരിമരുന്ന്, കടത്ത് കപ്പല്‍ വഴി..; രാജ്യത്തെ ഏറ്റവും വലിയ ലഹരികടത്തിന് പിന്നില്‍ മലയാളികള്‍
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ലഹരി കടത്ത് കേസിന് പിന്നില്‍ മലയാളി യുവാക്കള്‍ എന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര് ഐ). പഴം ഇറക്കുതിയുടെ മറവില്‍ രാജ്യത്തേക്ക് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഒരു മലയാളിയെ ഡി ആര് ഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മലയാളിക്കായി ഡി ആര് ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരി മരുന്നാണ് പ്രതികള്‍ കടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇത് എന്നാണ് ഡി ആര് ഐ അധികൃതര്‍ പറയുന്നത്.

മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടും എറണാകുളം കാലടി സ്വദേശിയുമായ വിജിന് വര്‍ഗീസിനെ ആണ് ഡി ആര് ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ മോര് ഫ്രഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിന് വേണ്ടിയുള്ള അന്വേഷണം ഡി ആര് ഐ ആരംഭിച്ചിട്ടുണ്ട്.

ഒമ്പത് കിലോ കൊക്കെയ്നും 198 കിലോ മെത്തുമാണ് വിജിന് വര്‍ഗീസും തച്ചാപറമ്പന്‍ മന്‍സൂറും ചേര്‍ന്ന് രാജ്യത്തേക്ക് കടത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ ആണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയത്. ഓറഞ്ചിന് ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് വെച്ചിരുന്ന്. ഇവരുടെ സ്ഥാപനത്തിന്റെ വെയര്‍ഹൗസും ശീതീകരണികളും കാലടിയിലാണ് ഉള്ളത്.

നേരത്തെ കൊവിഡ് മഹാമാരിക്കാലത്ത് മന്‍സൂര്‍ മുഖേന വിജിന് വര്‍ഗീസ് ദുബായിലേക്ക് മാസ്ക് കയറ്റുമതി ചെയ്തിരുന്നു എന്ന് ഡി ആര് ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ തന്നെ വിജിന് വര്‍ഗീസ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടുകയും ചെയ്തു.

ഇതോടെ ആണ് പരസ്പര ധാരണയോടെ വിജിന് വര്‍ഗീസും മന്‍സൂറും ലഹരിക്കടത്തും തുടര്‍ന്നത്.
വാട്സാപ് വഴിയാണ് ഇവര്‍ ലഹരി മരുന്നിന്റെ ഓര്‍ഡര്‍ നല്‍കിയിരുന്നത്. പരിശോധനയില്‍ നിന്ന് കണ്ണുവെട്ടിക്കാനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഇല്ലാതെ ആയിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത് എന്നാണ് ഡി ആര് ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ലഹരിക്കടത്തില്‍ ലഭിക്കുന്ന ലാഭത്തിന്റെ 70% വിജിനും 30% മന്‍സൂറുമാണ് പങ്കിട്ട് എടുത്തിരുന്നത് എന്നും ഡി ആര് ഐ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മന്‍സൂര്‍ മോര് ഫ്രഷ് എന്ന കമ്പനി ആരംഭിക്കുന്നത് വിജിന്റെ സഹോദരന് ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications