വിമാനത്തിലെ ടോയിലറ്റില്‍ നിന്ന് ആറു കിലോ സ്വര്‍ണം പിടികൂടി!
ബെംഗളൂരു-ദില്ലി വിമാനത്തിലെ ടോയിലറ്റില്‍ നിന്ന് ആറു കിലോ സ്വര്‍ണം പിടികൂടി. റവന്യു ഇന്റിലിജന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ആറു കിലോ സ്വര്‍ണ്ണം ടോയിലറ്റില്‍ ഒളിപ്പിച്ചതായി..
ദില്ലി: ബെംഗളൂരു-ദില്ലി വിമാനത്തിലെ ടോയിലറ്റില്‍ നിന്ന് ആറു കിലോ സ്വര്‍ണം പിടികൂടി. റവന്യു ഇന്റിലിജന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ആറു കിലോ സ്വര്‍ണ്ണം ടോയിലറ്റില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
2017-2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ രാജ്യത്തുടനീളം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തുകെയും സ്വര്‍ണം പിടിച്ചെടുക്കുകെയും ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണ കള്ളകടത്തുകാര്‍ കൂടി വരികയാണെന്ന് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

അടുത്തിടെ കൊല്‍ക്കത്തയിലെ ദംദം റെയില്‍വേ സ്റ്റേഷന് സമീപം നാഗര്‍ ബസാറില്‍ നിന്ന് 14 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്ന് ബംഗ്ലാദേശ് വഴിയാണ് പണം കടത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Click it and Unblock the Notifications