കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പിവെള്ളത്തിന് ഗു‍ഡ്ബൈ!! ഒരു രൂപയ്ക്ക് കുടിവെള്ളം: സ്റ്റേഷനുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍

കുറഞ്ഞ നിരക്കില്‍‌ ശുദ്ധജലം ലഭ്യമാക്കുന്നതിനായാണ് ഐആര്‍സിടിസി നീക്കം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ളത്തിന് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ ഐആര്‍സിടിസി. ഒരു രൂപയ്ക്ക് 300 മില്ലി തണുത്ത ശുദ്ധജലമാണ് ലഭിക്കുക. ഇതിനായി 2017-18 കാലയളവിനുള്ളില്‍ 11000 വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകളാണ് സ്ഥാപിക്കുക. രാജ്യത്തെ 450 റെയില്‍വേ സ്റ്റേഷനുകളിലാണ് ഇതോടെ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുക.

ഞായറാഴ്ച റെയില്‍വേ മന്ത്രാലയം ട്വീറ്റിലാണ് കുറഞ്ഞ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നത്. വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത് 2000 പേര്‍ക്ക് അധിക തൊഴില്‍ സാധ്യതകളും തുറന്നിടുന്നുണ്ട്. റെയില്‍വേ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കുടിവെള്ളം ലഭ്യമാകുക എന്നതാണ് പദ്ധതിയുടെ മറ്റൊരു മേന്മ.

 waterbottle

450 റെയില്‍വേ സ്റ്റേഷനുകളില്‍ 345 സ്റ്റേഷനുകളില്‍ ഇതിനകം തന്നെ വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മൂന്ന് രൂപയ്ക്ക് അരലിറ്റര്‍, അ‍ഞ്ച് രൂപയ്ക്ക് ഒരു ലിറ്റര്‍, എട്ട് രൂപയ്ക്ക് രണ്ട് ലിറ്റര്‍, കുപ്പി നിറച്ചുകിട്ടുന്നതിന് 20 രൂപ എന്നിങ്ങനെയാണ് വാട്ടര്‍ വെന്‍ഡിംഗ് മെഷീനില്‍ നിന്നുള്ള വെള്ളത്തിന് ഈടാക്കുന്ന നിരക്ക്. വെന്‍ഡിംഗ് മെഷീനില്‍ നിന്ന് ഓട്ടോമാറ്റിക്കായോ ഐആര്‍സിടിസി നിയോഗിച്ചിട്ടുള്ള ആളു‍ടെ സഹായത്തോടെയോ വെള്ളമെടുക്കാന്‍ സാധിക്കും.

English summary
The Indian Railway Catering and Tourism Corporation (IRCTC) plans to install 1,100 water vending machines at 450 stations in 2017-2018 as part of its efforts to ensure clean drinking water at low cost in rail premises across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X