Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് അടക്കമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളം ശുദ്ധീകരിക്കും; കര്‍ശന നടപടിക്ക് റെയില്‍വേ

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളം ശുദ്ധമല്ല എന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന നടപടിക്ക് റെയില്‍വേ മന്ത്രാലയം. റെയില്‍വേ ശൃംഖലയിലുടനീളം ഏകദേശം 20,000 പോയിന്റുകളില്‍ വാട്ടര്‍ കൂളറുകളും സമഗ്രമായ വാട്ടര്‍ ഫില്‍ട്രേഷന്‍, മോണിറ്ററിംഗ് സംവിധാനവും ഉള്‍പ്പെടെ 20,000 സ്ഥലങ്ങളില്‍ പുതിയ 'ടാങ്ക് ടു ടാപ്പ്' വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം സ്ഥാപിക്കും.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സിആര്‍ബി & സിഇഒ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തിന് ശേഷമാണ് കര്‍ശനമായ തിരുത്തല്‍ നടപടികള്‍ക്ക് ഉത്തരവിട്ടിരിക്കുന്നത്. ഉറവിടത്തിലും ഔട്ട്ലെറ്റ് പോയിന്റുകളിലും പതിവ് ജല ഗുണനിലവാര പരിശോധന നടത്തണം, സംഭരണ ടാങ്കുകളുടെ ഷെഡ്യൂള്‍ ചെയ്ത വൃത്തിയാക്കലും അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കണം എന്നും നിര്‍ദേശമുണ്ട്.

Drinking Water In Railway Station

നടപടികളുടെ പുരോതി ബോര്‍ഡ് തലത്തില്‍ നേരിട്ട് നിരീക്ഷിക്കും. സുതാര്യത ഉറപ്പാക്കുന്നതിന് പുരോഗതിയും ജല ഗുണനിലവാര റിപ്പോര്‍ട്ടുകളും ഇടയ്ക്കിടെ പ്രസിദ്ധീകരിക്കും എന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. സിഎജി നടത്തിയ എല്ലാ നിരീക്ഷണങ്ങളും പരിഹരിക്കുന്നതിനും മൊത്തത്തിലുള്ള യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വലിയ നീക്കത്തിന്റെ ഭാഗമാണിത് എന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വത്തിലും ഗുരുതരമായ വീഴ്ചകള്‍ ഉള്ളതായി ചൂണ്ടിക്കാണിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പല സ്റ്റേഷനുകളിലെയും വെള്ളത്തിന്റെ സാമ്പിളുകളില്‍ 'ഇ-കോളി' ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സബര്‍ബന്‍ അല്ലാത്ത റെയില്‍വേ സ്റ്റേഷനുകളിലെ യാത്രാ സൗകര്യങ്ങളെയും ശുചിത്വത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്.

നാല് റെയില്‍വേ സോണുകളിലായി എട്ട് സ്റ്റേഷനുകളിലെ വാട്ടര്‍ കൂളറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളില്‍ 'ഇ-കോളി'യുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് സിഎജി പറയുന്നത്. സതേണ്‍ റെയില്‍വേയിലെ കോയമ്പത്തൂര്‍, പാലക്കാട് ജംഗ്ഷന്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഹൈദരാബാദ്, സെന്‍ട്രല്‍ റെയില്‍വേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഭിവണ്ടി റോഡ്, കല്യാണ്‍, ലോണാവാല, ഈസ്റ്റേണ്‍ റെയില്‍വേയിലെ മധുപുര്‍ എന്നീ സ്റ്റേഷനുകളിലെ കുടിവെള്ളത്തില്‍ ആണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളത്.

'ഇ-കോളി'യുടെ സാന്നിധ്യം മലം മൂലമുള്ള മലിനീകരണത്തിന്റെ സൂചനയാണ്. ഇത്തരം വെള്ളം കുടിക്കാനായി ഉപയോഗിക്കാന്‍ സുരക്ഷിതമല്ല. റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലും ബാക്ടീരിയ മൂലമുള്ള മലിനീകരണം കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+